എരുമേലി: ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന വാർത്തകൾ തള്ളിഎ.പദ്മകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂർത്തിയാക്കുമെന്നും പദ്മകുമാർ പറഞ്ഞു. എരുമേലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് പദ്മകുമാർ രാജിക്കാര്യത്തിൽ പ്രതികരിച്ചത്. തന്റെ രാജിയെ കുറിച്ച് ഒരു മാധ്യമം നിരന്തരമായി വാർത്തകൾ നൽകുന്നുണ്ടെന്നും അത്ചിലരുടെ മനസിലെ സ്വപ്നമാണെന്നും പദ്മകുമാർ പറഞ്ഞു. സ്വപ്നം കാണാൻ കേന്ദ്രസർക്കാർനികുതി ഏർപ്പെടുത്തിയില്ലാത്തതു കൊണ്ട് ആർക്കും എത്ര വേണമെങ്കിലും സ്വപ്നം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019 നവംബർ 14 നാണ് തന്റെ പ്രസിഡന്റ് സ്ഥാനകാലാവധി അവസാനിക്കുന്നതെന്നും അത് വരെ താൻ തന്നെ തുടരുമെന്നും പദ്മകുമാർ വ്യക്തമാക്കി. Content Highlights: A Padmakumar declines his resignation as Devaswom Board, Sabarimala, Sabarimala Women Entry Protest
from mathrubhumi.latestnews.rssfeed http://bit.ly/2FrdHnZ
via
IFTTT
No comments:
Post a Comment