സിഡ്നി: ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ പേരിൽ വെട്ടിലായ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യയേയും കെ.എൽ രാഹുലിനെയും കൈവിട്ട് ക്യാപ്റ്റൻ വിരാട് കോലി. ഇരുവരുടെയും വാക്കുകളോടെ യോജിക്കാൻ സാധിക്കില്ലെന്നു പറഞ്ഞ കോലി ഇത്തരം വ്യക്തിഗത അഭിപ്രായപ്രകടനങ്ങൾ ടീമിന്റേതായി വ്യാഖ്യാനിക്കരുതെന്നും ആവശ്യപ്പെട്ടു. സിഡ്നിയിൽ ശനിയാഴ്ച നടക്കാനിരിക്കുന്ന ആദ്യ ഏകദിനത്തിനു മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീമിനെ സംബന്ധിച്ച് ഇരുവരും നടത്തിയ പരാമർശങ്ങൾ ഒട്ടും സ്വീകാര്യമല്ല. പറഞ്ഞ കാര്യങ്ങളുടെ ഗൗരവം ഇരുവർക്കും ബോധ്യമായിട്ടുണ്ട്. ഇനി ഇത്തരം പരാമർശങ്ങൾ ഇവർ ആവർത്തിക്കില്ലെന്നാണ് പ്രതീക്ഷ. ടീമെന്ന നിലയിൽ ഇത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കില്ലെന്ന കാര്യം ഇരുവരെയും നേരിട്ട് അറിയിച്ചിട്ടുണ്ടെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു. അവർ പറഞ്ഞ അഭിപ്രായങ്ങൾ തീർത്തും വ്യക്തിപരം മാത്രമാണെന്നും കോലി ചൂണ്ടിക്കാട്ടി. ഇരുവരെയും രണ്ടു മത്സരങ്ങളിൽ നിന്ന് വിലക്കാൻ ബി.സി.സി.ഐ ഇടക്കാല ഭരണസമിതി (സി.ഒ.എ) തലവൻ വിനോദ് റായ് നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ ബി.സി.സി.ഐയുടെ തീരുമാനത്തിന് കാക്കുകയാണെന്നും കോലി വ്യക്തമാക്കി. Content Highlights:KL Rahul, Hardik Pandya, virat kohli
from mathrubhumi.latestnews.rssfeed http://bit.ly/2FtMqBz
via
IFTTT
No comments:
Post a Comment