ഹരിയാണ ജിന്ദില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് പുരോഗമിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 28, 2019

ഹരിയാണ ജിന്ദില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി:ബിജെപിയും കോൺഗ്രസ്സുംഐഎൻഎൽഡിയും ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്ന ഹരിയാണയിലെ ജിന്ദിലേക്ക് ഉറ്റുനോക്കുകയാണ് ഇന്ത്യ. ഇന്നാണ് ജിന്ദിൽ ഉപതിരഞ്ഞെടുപ്പ്. മുതിർന്ന കോൺഗ്രസ്സ് നേതാവ് രൺദീപ് സുർജ്ജേവാലയടക്കം 21 സ്ഥാനാർഥികളാണ് ജിന്ദിൽ മത്സരിക്കുന്നത്. സ്ഥാനാർഥി പട്ടിക കൊണ്ടും ത്രികോണ മത്സരം കൊണ്ടും രാഷ്ട്രീയ ശ്രദ്ധ നേടുകയാണ് ഈ ഉപതിരഞ്ഞെടുപ്പ്. 1.5 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. എഎൻഎൽഡി നിയമസഭാംഗം ഹരിചന്ദ് മിന്ദയുടെ മരണത്തെ തുടർന്നാണ് ഈ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മരിച്ച ഇതേ നേതാവിന്റെ മകൻസ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. എന്നാൽ പിതാവ് മത്സരിച്ചിരുന്ന ഐഎൻഎൽഡിക്കു വേണ്ടിയല്ല പകരം ബിജെപി സ്ഥാനാർഥിയായാണ് മകനായ കൃഷ്ണ മിന്ദ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ബിജെപിയും ഐഎൻഎൽഡിയും തമ്മിലായിരുന്നു പോരാട്ടം. എന്നാൽ കോൺഗ്രസ്സ് മുതിർന്ന നേതാവായ രൺദീപ് സുർജ്ജേവാല രംഗത്തു വന്നതോടെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ കോൺഗ്രസ്സ് കൂടി സാന്നിധ്യം ശക്തമാക്കി.ഹരിയാണയിൽ കോൺഗ്രസ്സിന് മത്സരിപ്പിക്കാൻ കഴിയുന്ന ഏറ്റവും മികച്ച നേതാവാണ് സുർജ്ജേവാല.ഫലം ഈ മാസം 31ന് പ്രഖ്യാപിക്കും. കഴിഞ്ഞ മുൻസിപ്പൽ തിരഞ്ഞടെുപ്പിൽ മികച്ച വിജയം കരസ്ഥമാക്കിയ ബിജെപിയും മികച്ച വിജയം കൈവരിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതേ സമയം സിറ്റിങ്ങ് സീറ്റ് വിട്ടുകൊടുക്കില്ലെന്ന അവകാശവാദമാണ് ഐഎൻഎൽഡി ഉന്നയിക്കുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2B9o24W
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages