കല്യാണ്‍: ഭാര്യയെ ക്രിക്കറ്റ് ബാറ്റിന് മര്‍ദ്ദിച്ച ഭര്‍ത്താവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. മകന്‍െ സ്‌കൂളില്‍ ഡാന്‍സ് കളിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. സ്‌കൂളില്‍ നടന്ന കള്‍ചറല്‍ പരിപാടിയിലായിരുന്നു യുവതി ഡാന്‍സ് കളിച്ചത്. ജനുവരി 19നായിരുന്നു സംഭവം ഉണ്ടായത്.
അല്‍പ കലോഖെ എന്ന 25കാരിക്കാണ് ഭര്‍ത്താവില്‍ നിന്നും മര്‍ദ്ദനമേറ്റത്. സ്‌കൂളിലെ ഡാന്‍സ് പരിപാടിയില്‍ പങ്കെടുത്തതിന് ഭര്‍ത്താവ് സുനില്‍ അല്‍പയെ അസഭ്യം പറഞ്ഞിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ അല്‍പയും ഭര്‍ത്താവുമായി സംഭവത്തെ ചൊല്ലി തര്‍ക്കവും വഴക്കും ഉണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച ഇരുവരും തമ്മിലുള്ള തര്‍ക്കം കൈയ്യേറ്റത്തില്‍ എത്തുകയായിരുന്നു. ഇതിനിടെ ഒരു ക്രിക്കറ്റ് ബാറ്റ് കൈയ്യിലെടുത്ത് അല്‍പയെ മര്‍ദ്ദിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ തലയിലും കൈയ്യിലും കാലിലും ഗുരുതര പരുക്ക് സംഭവിച്ചു.
from mangalam.com http://bit.ly/2Sg5KsA
via IFTTT
No comments:
Post a Comment