കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണം; പൊട്ടസീറ്റൊന്നും വേണ്ട, ജയിക്കുന്ന സീറ്റുതന്നെ വേണം; നിലപാട് കടുപ്പിച്ച് മാണി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണം; പൊട്ടസീറ്റൊന്നും വേണ്ട, ജയിക്കുന്ന സീറ്റുതന്നെ വേണം; നിലപാട് കടുപ്പിച്ച് മാണി

കോട്ടയം : രണ്ടാം സീറ്റിനായുള്ള നീക്കം ശക്തമാക്കി കേരളാ കോണ്‍ഗ്രസ്. കേരളാ കോണ്‍ഗ്രസിന് ഒരു സീറ്റു കൂടി വേണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) നേതാവ് കെ.എം മാണി ആവശ്യപ്പെട്ടു. ഏത് സീറ്റ് നല്‍കിയാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമയമാകുമ്പോള്‍ ഊതിക്കാച്ചിയ പൊന്ന് പോലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. പി ജെ ജോസഫിന് ഗൂഢലക്ഷ്യങ്ങള്‍ ഇല്ലെന്നും മാണി പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാതെയാണു ജോസ് കെ.മാണിയുടെ കേരള യാത്രയെന്നും ലയനത്തിന്റെ ഗുണം തങ്ങള്‍ക്കു ലഭിച്ചില്ലെന്നുമുള്ള ജോസഫിന്റെ പ്രസ്താവനയെ കുറിച്ചുള്ള ചോദ്യത്തോട് ജോസഫ് അങ്ങനെ പറഞ്ഞു എന്ന് വിശ്വസിക്കുന്നില്ലെന്നും അഭിപ്രായഭിന്നത ഉണ്ടാകാന്‍ ഇടയില്ലെന്നും മാണി പറഞ്ഞു.
ദുരുദ്ദേശപരമായി ജോസഫ് ഒന്നും പറഞ്ഞിട്ടില്ല. ചരല്‍കുന്ന് സമ്മേളനം തീരുമാനിച്ച പ്രകാരമാണ് ജോസ് കെ മാണി യാത്ര നടത്തുന്നത് ഭിന്നതയുണ്ടെങ്കില്‍ ജോസഫ് യാത്രയുടെ തുടക്കത്തില്‍ പങ്കെടുക്കില്ലല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടി രണ്ട് സീറ്റ് ചോദിക്കുമെന്ന് എം.പിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ ജോസ് കെ.മാണിയും വ്യക്തമാക്കി. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നതാണ് ആഗ്രഹം. ഇക്കാര്യം രാഹുല്‍ ഗാന്ധിയെ അറിയിക്കുമെന്നും ജോസഫിന് ഇതില്‍ പരാതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



from mangalam.com http://bit.ly/2G9phV1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages