മത്സരിക്കണമെന്ന ആവശ്യവുമായി ഇടുക്കി, കോട്ടയം ഡിസിസി കള്‍ ; കേരളത്തില്‍ നിന്നും ഓടിക്കാനുള്ള ശ്രമമെന്ന് 'എ' വിഭാഗം; ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിച്ചാല്‍ യുഡിഎഫിലെ സീറ്റ് വിഭജനം സങ്കീര്‍ണ്ണമാകും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

മത്സരിക്കണമെന്ന ആവശ്യവുമായി ഇടുക്കി, കോട്ടയം ഡിസിസി കള്‍ ; കേരളത്തില്‍ നിന്നും ഓടിക്കാനുള്ള ശ്രമമെന്ന് 'എ' വിഭാഗം; ഉമ്മന്‍ചാണ്ടിയെ മത്സരിപ്പിച്ചാല്‍ യുഡിഎഫിലെ സീറ്റ് വിഭജനം സങ്കീര്‍ണ്ണമാകും

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ അഭ്യൂഹങ്ങള്‍ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് കളമിടുന്നു. കോട്ടയത്ത് മത്സരിപ്പിക്കാന്‍ ശ്രമം നടത്തുന്നു എന്ന ഊഹാപോഹങ്ങള്‍ ഉമ്മന്‍ചാണ്ടിയെ സംസ്ഥാനത്ത് നിന്നും ഓടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഇക്കാര്യത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മുന്നോട്ട് വെച്ച സൂചനകള്‍ ഇത് ശരി വെയ്ക്കുന്നതാണെന്നും വ്യക്തമാക്കി എ ഗ്രൂപ്പ് ആഞ്ഞടിക്കുകയാണ്.

ജയസാധ്യത മൂന്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടി കോട്ടയത്തോ ഇടുക്കിയിലോ മത്സരിക്കണം എന്ന ആഗ്രഹം കോട്ടയത്തെയും ഇടുക്കിയിലെയും ജില്ലാക്കമ്മറ്റികള്‍ക്കും ഉണ്ട് എന്ന് വിലയിരുത്തലുകളുണ്ട്. കോട്ടയത്ത് കേരളാകോണ്‍ഗ്രസാണ് മത്സരിക്കുന്നതെങ്കിലും ഉമ്മന്‍ചാണ്ടി വന്നാല്‍ തീരുമാനം മാറിയേക്കാമെന്നും വിവരമുണ്ട്. അതേസമയം താന്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടി ഇതുവരെ മനസ്സ് തുറന്നിട്ടില്ല. എന്നാല്‍ ഹൈ ക്കമാന്റിന്റെ നിര്‍ദേശം അനുസരിച്ചായിരിക്കും ഉമ്മന്‍ചാണ്ടി തീരുമാനം എടുക്കുക.

ലോക്‌സഭയിലേക്ക് ഉമ്മന്‍ചാണ്ടിയെ പറഞ്ഞയയ്ക്കുക വഴി സംസ്ഥാന കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതൃത്വത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുക എന്ന ലക്ഷ്യം കൂടി യുണ്ടെന്നും എ ഗ്രൂപ്പ് കരുതുന്നു. നേരത്തേ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ഒരു സ്ഥാനവും ഏറ്റെടുക്കാനില്ലെന്ന് നിലപാട് എടുത്ത ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലെ ചുമതല നല്‍കി നേരത്തേ എഐസിസി സംസ്ഥാനത്ത് നിന്നും അകറ്റിയിരുന്നു. വെറും അഭ്യൂഹം മാത്രമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വ കാര്യം മുല്ലപ്പള്ളിയുടെ പ്രതികരണം കൂടി വന്നതോടെ ഔദ്യോഗിക സ്വഭാവം കൈവരിച്ചിരിക്കുകയാണ്.

അതേസമയം കോട്ടയം കേരളാകോണ്‍ഗ്രസ് വിട്ടുകൊടുക്കാനില്ലെന്നതും ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ നേരിട്ടേക്കാവുന്ന അനിശ്ചിതത്വവുമൊക്കെയാണ് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം കോട്ടയം വിട്ടുകൊടുത്ത് കൂടുതല്‍ സീറ്റുകള്‍ നേടാമെന്ന പ്രതീക്ഷ കേരളാകോണ്‍ഗ്രസിനുണ്ടെന്നാണ് വിവരം. ഇടുക്കിയും ചാലക്കുടിയും പകരം ചോദിച്ചേക്കും. എന്നാല്‍ രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് നല്‍കിയിട്ടുള്ളതിനാല്‍ ലോക്‌സഭാസീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാട് പി ജെ ജോസഫിനുണ്ട്. ഇടുക്കിയില്‍ ജോസഫിന്റെ ആള്‍ മത്സരിച്ചേക്കാനും മതി. എന്നാല്‍ കേരളാ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സമ്മതിച്ചേക്കാനിടയില്ല. ഇത് യുഡിഎഫിലെ സീറ്റ് വിഭജനം സങ്കീര്‍ണ്ണമാക്കും.



from mangalam.com http://bit.ly/2DxbXbo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages