ന്യുഡല്‍ഹി: പ്രശസ്ത ഹിന്ദി സാഹിത്യകാരി കൃഷ്ണ സൊബ്തി (93) അന്തരിച്ചു. ഡല്‍ഹിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. നിരവധി കവിതകളും നോവലുകളും ഇവരു തൂലികയില്‍ പിറന്നിട്ടുണ്ട്. സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം ലഭിച്ചിട്ടുണ്ട്. സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയില്‍ പ്രതിഷേധിച്ച് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച പത്മ ഭൂഷണ്‍ നിരസിച്ചിരുന്നു. 2015ല്‍ സഹിത്യ അക്കാദമി ഫെലോഷിപ്പ് മടക്കിനല്‍കുകയും ചെയ്തിരുന്നു.
1925 ഫെബ്രുവരിയില്‍ ഇന്നത്തെ പാകിസ്താനിലെ ഗുറാത്ത്-പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച കൃഷ്ണ സൊബ്തി, കവിതകളിലൂടെയാണ് സാഹിത്യരംഗത്ത് ചുവടുറപ്പിച്ചത്. പിന്നീട് നോവലുകളിലേക്കും ചെറുകഥകളിലേക്കും ശ്രദ്ധതിരിച്ചു. 1980ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും 1981ല്‍ ശിരോമണി അവാര്‍ഡും 2982ല്‍ ഹിന്ദി അക്കാദമി അവാര്‍ഡും ഇന്ത്യന്‍ സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ച് 2017ല്‍ ജ്ഞാനപീഠം പുരസ്‌കാരവും ലഭിച്ചിരുന്നു. 2018ല്‍ ഇവരുടെ ആത്മകഥയായ ഗുജറാത്ത് പാകിസ്താന്‍ സെ ഗുജറാത്ത് ഹിന്ദുസ്ഥാന്‍ പുറത്തിറങ്ങിയിരുന്നു.
സിന്ദഗിനാമ, ദേര സെ ബിച്ചൂരി, മിത്രോം മരാജനി, സൂരജ്മുഖി അന്ദേരെ കെ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍. നഫീസ, സിക്ക ബാദല്‍ ഗയ, ബദ്‌ലോം കെ ഗീരെ പ്രശസ്തമായ ചില ചെറുകഥകളാണ്.
from mangalam.com http://bit.ly/2HyxggP
via IFTTT
No comments:
Post a Comment