ബൂന്ദി (രാജസ്ഥാൻ): ടോൾ പ്ലാസയിൽ അനധികൃത പണപ്പിരിവ് നടത്തുന്നുവെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ മന്ത്രി നേരിട്ടെത്തി. രാജസ്ഥാനിലെ ബൂന്ദിലാണ് സംഭവം. സംസ്ഥാന കായിക - യുവജനക്ഷേമ മന്ത്രി അശോക് ചന്ദ്നയാണ് ജനങ്ങളുടെ പരാതിയെത്തുടർന്ന് ടോൾ പ്ലാസയിൽ നേരിട്ടെത്തിയത്. ആരോപണം നേരിടുന്ന പോലസ് ഉദ്യോഗസ്ഥന് അദ്ദേഹം ശക്തമായ താക്കീത് നൽകുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥനെ മന്ത്രി താക്കീത് ചെയ്യുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ വൈറലാണ്. അനാവശ്യമായി പണപ്പിരിവ് നടക്കുന്നുവെന്ന നിരന്തര പരാതിയെ തുടർന്നാണ് അശോക് ചന്ദ്ന ടോൾ പ്ലാസയിലെത്തിയത്. മര്യാദ പാലിച്ചില്ലെങ്കിൽ ജോലി നഷ്ടപ്പെടുമെന്ന് മന്ത്രി പോലീസ് ഉദ്യോഗസ്ഥനോട് പറയുന്നത് വീഡിയോയിലുണ്ട്. #WATCH: Youth affairs & sports Minister of Rajasthan Ashok Chandna rebukes a police personnel in Bundi, warning him that hell be transferred to duty at toll plaza if found collecting money illegally from villagers. Villagers had accused him of collecting money from them at toll. pic.twitter.com/1sJ1zCD8jD — ANI (@ANI) January 10, 2019 ടോൾ ബൂത്തിലിരുന്ന് പണം വാങ്ങുന്നതാണോ പണി ? പോലീസിൽ നിന്ന് നീക്കി ടോൾബൂത്തിൽ പണി നൽകുമെന്നും അശോക് പോലീസുകാരന് താക്കീത് നൽകുന്നു. പാവപ്പെട്ട ജനങ്ങളുടെ പക്കൽ നിന്ന് പണം കൈക്കലാക്കി സ്വന്തം ജോലി നഷ്ടപ്പെടുത്തരുതെന്നും മന്ത്രി മുന്നറിയിപ്പ് നൽകുന്നുണ്ട്. Content Highlights: Rajasthan Minister admonished Cop Extorts Money, Toll Plaza
from mathrubhumi.latestnews.rssfeed http://bit.ly/2AERC22
via
IFTTT
No comments:
Post a Comment