പിന്നില്‍ ആക്ടിവിസ്റ്റുകളെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി ; 'ആര്‍പ്പോ ആര്‍ത്തവം' മുഖ്യമന്ത്രി ഒഴിവാക്കി ; ശബരിമല ദര്‍ശനത്തിന് പിന്നാലെ മുങ്ങിയ കനകദുര്‍ഗ്ഗയും ബിന്ദുവും പങ്കെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

പിന്നില്‍ ആക്ടിവിസ്റ്റുകളെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി ; 'ആര്‍പ്പോ ആര്‍ത്തവം' മുഖ്യമന്ത്രി ഒഴിവാക്കി ; ശബരിമല ദര്‍ശനത്തിന് പിന്നാലെ മുങ്ങിയ കനകദുര്‍ഗ്ഗയും ബിന്ദുവും പങ്കെടുത്തു

സ്ത്രീസമത്വം മുദ്രാവാക്യമാക്കി നടത്തുന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിക്കു പിന്നില്‍ ആക്ടിവിസ്റ്റുകളാണെന്ന പോലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന നിമിഷം പരിപാടിയില്‍ നിന്ന് ഒഴിവായി. ഇന്നലെ മുഖ്യമന്ത്രിക്കു കൊച്ചിയിലുണ്ടായിരുന്ന നിരവധി പരിപാടികളില്‍ ആര്‍പ്പോ ആര്‍ത്തവം പരിപാടിയും ഉള്‍പ്പെടുത്തിയിരുന്നു. പോലീസ് ഇതുസംബന്ധിച്ച് വിശദമായ റൂട്ട് റിപ്പോര്‍ട്ടും തയാറാക്കിയിരുന്നു. പരിപാടി സ്ഥലത്ത് രഹസ്യാന്വേഷണ വിഭാഗവും ഷാഡോ പോലീസും നിലയുറപ്പിക്കുകയും ചെയ്തിരുന്നു.

സുരക്ഷാ വിഭാഗം പരിശോധനയും നടത്തി. നിരവധി ഭിന്നലിംഗക്കാരുള്‍പ്പടെ പങ്കെടുക്കുന്ന പരിപാടിയാണ് ആര്‍പ്പോ ആര്‍ത്തവം. പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ വന്‍ റാലിയും നടത്തിയിരുന്നു. ആര്‍ത്തവം അശുദ്ധിയല്ല എന്നു പ്രഖ്യാപിച്ചായിരുന്നു റാലി. ശബരിമല യുവതീപ്രവേശനത്തിനെതിരേ നടന്ന നാമജപഘോഷയാത്രകള്‍ക്കുള്ള മറുപടിയാണ് ആര്‍ത്തവ റാലിയെന്നും പരക്കെ പ്രചരണം നടന്നിരുന്നു.

അതുകൊണ്ടുതന്നെ റാലി െലെവായി നിരവധി പേരാണു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് െസെറ്റിലുള്‍പ്പടെ കണ്ടത്. എന്നാല്‍, ഈ പരിപാടി സംഘടിപ്പിക്കുന്നതില്‍ ആക്ടിവിസ്റ്റുകളുമുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി. ഇതിനെ തുടര്‍ന്ന് അവസാന നിമിഷം മുഖ്യമന്ത്രി പിന്‍മാറുകയായിരുന്നു. ശബരിമല സന്ദര്‍ശനത്തിന് സര്‍ക്കാര്‍ മുന്‍കൂട്ടി തയാറാക്കിയ പദ്ധതി പ്രകാരം ആക്ടിവിസ്റ്റുകളെ എത്തിക്കുകയായിരുന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ശബരിമല സന്ദര്‍ശനത്തിനെത്തിയ കനക ദുര്‍ഗയും, ബിന്ദുവും ആക്ടിവിസ്റ്റുകളാണെന്ന് സംഘപരിവാര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിതെളിയിക്കാതിരിക്കാനാണ് മുഖ്യമന്ത്രി പരിപാടിയില്‍നിന്നു മാറിനിന്നതെന്നാണു സൂചന.

ശബരിമല സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, ആര്‍ത്തവ അയിത്തത്തിനെതിരേ കൊച്ചയില്‍ രണ്ടു ദിവസമായി നടത്തിയ ''ആര്‍പ്പോ ആര്‍ത്തവം'' പരിപാടി ഇന്നലെയാണ് സമാപിച്ചത്. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും പരിപാടിയില്‍ പങ്കെടുത്തു. മലയിറങ്ങിയ ശേഷം ''അപ്രത്യക്ഷരായ'' ഇവര്‍ ഇന്നലെ കൊച്ചിയില്‍ ഉച്ചയ്ക്ക് മൂന്നരയോടെ അപ്രതീക്ഷിതമായി എത്തി. പോകാനിരുന്ന പല സ്ഥലങ്ങളില്‍നിന്നും പ്രശ്‌നങ്ങളുണ്ടായേക്കാമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ ഇവിടെനിന്നു കിട്ടുന്ന ഊര്‍ജമാണ് തങ്ങളെ ഇവിടെയെത്തിച്ചത്. ഏതെങ്കിലും പാര്‍ട്ടിയുടെയോ സംഘടനയുടെയോ ഭാഗമായല്ല, പുരോഗമന സമൂഹത്തിന്റെ ഭാഗമായുള്ള മുന്നേറ്റങ്ങളില്‍ ഒപ്പമുണ്ടാകുമെന്നും അവര്‍ പറഞ്ഞു. ആത്മാഭിമാനമുള്ള യുവതികളും സ്ത്രീകളും തങ്ങളുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി കൂടെനില്‍ക്കുമെന്ന ശുഭാപ്തി വിശ്വാസമുണ്ടെന്ന് കനകദുര്‍ഗ പറഞ്ഞു.

ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും ഭയമില്ല. സമൂഹത്തില്‍ പ്രശ്‌നമുണ്ടാകാതിരിക്കാനാണ് മാറിനിന്നത്. അക്രമകാരികളെ പുരോഗമന പ്രസ്ഥാനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ബിന്ദുവും കനകദുര്‍ഗയും വന്നതറിഞ്ഞ് വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. എറണാകുളം മെറെന്‍ ഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടില്‍ രാവിലെ ''ശബരിമല സുപ്രീംകോടതി വിധിയും തുടര്‍ന്നുള്ള കേരള െഹെക്കോടതി വിധിയും '' എന്ന വിഷയത്തില്‍ ചര്‍ച്ച നടത്തി. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലുണ്ടായ പ്രശ്‌നങ്ങള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ അജന്‍ഡയാണെന്നു സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ മതസൗഹാര്‍ദം തകര്‍ത്ത് വേരുറപ്പിക്കാനുള്ള ശ്രമമാണു ബി.ജെ.പിയുടേത്. വിധിയെ ആദ്യം പിന്തുണയ്ക്കുകയും പിന്നീട് എതിര്‍ക്കുകയും ചെയ്തത് വോട്ട്ബാങ്ക് മുന്നില്‍ക്കണ്ടാണ്. അതിനെ എന്തുവിലകൊടുത്തും ചെറുക്കണം. ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും കേരള ചരിത്രത്തിലെ നായകരെന്ന് അറിയപ്പെടും. ഇവര്‍ കയറിയതിന്റെ പേരില്‍ ശബരിമലയില്‍ ശുദ്ധികലശം നടത്തിയതിനെതിരേ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ഇന്ദിര ജയ്‌സിങ് പറഞ്ഞു. ഉച്ചയ്ക്കുശേഷം ''നവോത്ഥാനത്തിന്റെ പ്രാധാന്യവും ഭാവിപ്രവര്‍ത്തനത്തിന്റെ പ്രസക്തിയും ആര്‍ത്തവ അയിത്ത നിരോധനത്തിന്റെ ആവശ്യകതയും'' എന്ന വിഷയത്തില്‍ സണ്ണി എം. കപിക്കാട്, സുനില്‍ പി. ഇളയിടം തുടങ്ങിയവര്‍ സംസാരിച്ചു. െവെകിട്ട് ആര്‍ത്തവ വിളക്ക് എന്ന പേരില്‍ കലാവിഷ്‌കാരം നടത്തി.



from mangalam.com http://bit.ly/2FpyskL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages