അധികാരം ഉപയോഗിച്ച് ഉള്ളതുമുഴുവന്‍ കവര്‍ന്നെടുത്ത മുസ്‌ളീം ലീഗിന്റെയൊക്കെ തനിനിറം എല്ലാവര്‍ക്കും മനസ്സിലായി; കെ സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 14, 2019

അധികാരം ഉപയോഗിച്ച് ഉള്ളതുമുഴുവന്‍ കവര്‍ന്നെടുത്ത മുസ്‌ളീം ലീഗിന്റെയൊക്കെ തനിനിറം എല്ലാവര്‍ക്കും മനസ്സിലായി; കെ സുരേന്ദ്രന്‍

മുന്നാക്ക സമുദായത്തിനുള്ള സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുകയും പാസാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുകയും ചെയ്ത എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ പ്രശംസിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. അധികാരം ഉപയോഗിച്ച് ഉള്ളതുമുഴുവന്‍ കവര്‍ന്നെടുത്ത മുസ്‌ളീം ലീഗിന്റെയൊക്കെ തനിനിറം എല്ലാവര്‍ക്കും മനസ്സിലായി. ഒ. ബി. സി പട്ടികയില്‍ പെടാത്ത ന്യൂനപക്ഷങ്ങള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ലീഗ് ഓര്‍ക്കണമായിരുന്നു. എന്നാല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും അതിന്റെ ജനറല്‍ സെക്രട്ടറി ശ്രീ. സുകുമാരന്‍ നായരും ഇക്കാര്യത്തിലും അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു. തങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന സുപ്രധാനമായ ഒരു ആവശ്യം നടപ്പായപ്പോള്‍ അതിനെ അഭിനന്ദിക്കാനും നന്ദി പറയാനും അവര്‍ തയ്യാറായി എന്നത് പ്രശംസാര്‍ഹമായ കാര്യമാണ്. പൊതുരംഗത്ത് പുലര്‍ത്തേണ്ട ഉദാത്തമായ മാതൃകയാണ് എന്‍. എസ്. എസും അതിന്റെ ജനറല്‍ സെക്രട്ടറിയും കാണിച്ചതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പത്തു ശതമാനം സാമ്പത്തികസംവരണം നിര്‍ണ്ണായകമായ ഒരു ചുവടുവെപ്പാണ്. കോടാനുകോടി ജനങ്ങളുടെ വര്‍ഷങ്ങളായി അവശേഷിക്കുന്ന അഭിലാഷത്തിന്റെ പൂര്‍ത്തീകരണം. നിരന്തരം ഈ ആവശ്യം ഉന്നയിച്ചിരുന്ന പലരും ഇപ്പോള്‍ ഇതിനെതിരെ രംഗത്തുവന്നിരിക്കുന്നത് അല്‍ഭുതം ഉളവാക്കുന്നു. മോദി നടപ്പാക്കിയതിലാണ് പലര്‍ക്കും അമര്‍ഷം. സി. പി. എമ്മും കോണ്‍ഗ്രസ്സുമൊക്കെ മനസ്സില്ലാ മനസ്സോടെയാണ് ബില്ലിനെ പിന്തുണച്ചത്. ലീഗും സി. പി. ഐയും അച്യുതാനന്ദനും തുറന്നെതിര്‍ക്കാനും തയ്യാറായി. അധികാരം ഉപയോഗിച്ച് ഉള്ളതുമുഴുവന്‍ കവര്‍ന്നെടുത്ത മുസ്‌ളീം ലീഗിന്റെയൊക്കെ തനിനിറം എല്ലാവര്‍ക്കും മനസ്സിലായി. ഒ. ബി. സി പട്ടികയില്‍ പെടാത്ത ന്യൂനപക്ഷങ്ങള്‍ക്കും ആനുകൂല്യം ലഭിക്കുമെന്ന് ലീഗ് ഓര്‍ക്കണമായിരുന്നു. എന്നാല്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയും അതിന്റെ ജനറല്‍ സെക്രട്ടറി ശ്രീ. സുകുമാരന്‍ നായരും ഇക്കാര്യത്തിലും അന്തസ്സ് ഉയര്‍ത്തിപ്പിടിച്ചു. തങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന സുപ്രധാനമായ ഒരു ആവശ്യം നടപ്പായപ്പോള്‍ അതിനെ അഭിനന്ദിക്കാനും നന്ദി പറയാനും അവര്‍ തയ്യാറായി എന്നത് പ്രശംസാര്‍ഹമായ കാര്യമാണ്. പൊതുരംഗത്ത് പുലര്‍ത്തേണ്ട ഉദാത്തമായ മാതൃകയാണ് എന്‍. എസ്. എസും അതിന്റെ ജനറല്‍ സെക്രട്ടറിയും കാണിച്ചത്. ശബരിമല വിഷയത്തില്‍ പൊതുസമൂഹം നല്‍കിയ അര്‍ഹമായ ആദരവ് സംവരണ വിഷയത്തിലും എന്‍. എസ്. എസിന് ജനങ്ങള്‍ നല്‍കുക തന്നെ ചെയ്യും.



from mangalam.com http://bit.ly/2M6rCkC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages