തിരച്ചിൽ നിർത്തരുത്, ഖനിത്തൊഴിലാളികൾ ജീവനോടെയുണ്ടാകാമെന്ന് സുപ്രീംകോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

തിരച്ചിൽ നിർത്തരുത്, ഖനിത്തൊഴിലാളികൾ ജീവനോടെയുണ്ടാകാമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മേഘാലയയിലെ കൽക്കരിഖനിയിൽ കുടുങ്ങിയ തൊഴിലാളികൾ ജീവനോടെയുണ്ടാകാമെന്നും തിരച്ചിൽ അവസാനിപ്പിക്കരുതെന്നും സുപ്രീംകോടതി. ജീവനോടെ ആരെങ്കിലുമുണ്ടെങ്കിൽ അവരെ പുറത്തെത്തിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.കെ. സിക്രി, എസ്. അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ച്. അവർ ജീവനോടെയുണ്ടോ എന്ന് നമുക്കറിയില്ല. ചിലപ്പോൾ ആരെങ്കിലുമുണ്ടാകും. നമുക്ക് അദ്ഭുതങ്ങളിൽ വിശ്വസിക്കാം. അവരെ നമുക്ക് പുറത്തെത്തിക്കണം -സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശരിക്ക് നടന്നില്ലെന്ന പരാതിയിൽ, അവരെ രക്ഷിക്കാൻ അധികൃതർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിൽ സജീവമാണെന്നും അദ്ദേഹം വിശദമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രക്ഷാപ്രവർത്തനങ്ങളുടെ വിശദവിവരം കോടതിയെ അറിയിച്ചു. അനധികൃത ഖനനങ്ങൾക്കെതിരേ എന്തുനടപടിയെടുത്തുവെന്ന കോടതിയുടെ ചോദ്യത്തിന്, ഖനിയുടമയെ അറസ്റ്റുചെയ്തുവെന്ന് സർക്കാർ അറിയിച്ചു. ഡിസംബർ 13-നാണ് 370 അടി താഴ്ചയുള്ള അനധികൃത ഖനിയിൽ 15 തൊഴിലാളികൾ കുടുങ്ങിയത്. content highlights:Meghalaya's rat-hole mine


from mathrubhumi.latestnews.rssfeed http://bit.ly/2D3SMpj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages