സിഡ്നി: ചരിത്രത്തിൽ ആദ്യമായി ഓസ്ട്രേലിയയിൽ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ജയിച്ചതിന്റെ തലയെടുപ്പോടെ ഇന്ത്യ ഏകദിന ലോകകപ്പിലേക്കുള്ള യാത്ര ശനിയാഴ്ച തുടങ്ങുന്നു. ഓസീസിനെതിരായ മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയ്ക്ക് ശനിയാഴ്ച തുടക്കം. മത്സരം ഇന്ത്യൻ സമയം രാവിലെ 7.50 മുതൽ സിഡ്നിയിൽ. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ബാറ്റിങ് തിരഞ്ഞെടുത്തു. ഈവർഷം ഇംഗ്ലണ്ടിലും വെയ്ൽസിലുമായി നടക്കുന്ന ഏകദിന ലോകകപ്പിന് ഇതിലും മികച്ച റിഹേഴ്സൽ കിട്ടാനില്ല. നിലവിലെ ലോകജേതാക്കളായ ഓസ്ട്രേലിയയ്ക്ക് പഴയ പ്രതാപമില്ലെങ്കിലും ഏകദിനത്തിൽ അവർ എന്നും അതിശക്തരാണ്. സ്ത്രീവിരുദ്ധ പരാമർശത്തിന്റെപേരിൽ വിവാദത്തിലായ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും ബാറ്റ്സ്മാൻ ലോകേഷ് രാഹുലും ടീമിലില്ല എന്നതാണ് ഇന്ത്യയുടെ ഏക നിരാശ. അതൊഴിച്ചാൽ ഇന്ത്യൻ ടീം സുസജ്ജം, സംഘടിതം. ഹാർദികും ലോകേഷും കുടുങ്ങി കരൺ ജോഹർ അവതരിപ്പിക്കുന്ന ടെലിവിഷൻ പരിപാടിയിൽ സ്ത്രീവിരുദ്ധമായി സംസാരിച്ച ലോകേഷ് രാഹുലിനെയും ഹാർദിക് പാണ്ഡ്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഭരണനിർവഹണ സമിതി അധ്യക്ഷൻ വിനോദ് റായി, രണ്ടുപേരെയും സസ്പെൻഡ് ചെയ്തതായി വെള്ളിയാഴ്ച അറിയിച്ചു. ഇരുവർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകും. ആരാണ് അന്വേഷണം നടത്തുകയെന്ന് പ്രഖ്യാപിച്ചിട്ടില്ല. എത്ര കളികളിൽനിന്ന് മാറ്റിനിർത്തും എന്നതിൽ അന്തിമതീരുമാനമായിട്ടില്ല. ഇരുവരും നാട്ടിലേക്ക് മടങ്ങേണ്ടിവരും എന്നാണ് സൂചന. ടെസ്റ്റിലെ മോശം പ്രകടനത്തെത്തുടർന്ന് വിമർശനം ഏറ്റുവാങ്ങിയ ലോകേഷ് രാഹുൽ ഏകദിനത്തിനുള്ള അന്തിമ ഇലവനിൽ ഉൾപ്പെടാൻ സാധ്യത കുറവായിരുന്നു. എന്നാൽ, സമീപകാലത്ത് ഇന്ത്യ ഏറെ പ്രതീക്ഷയർപ്പിച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഏറെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു. അതിനുമുന്നോടിയായുള്ള ഓസ്ട്രേലിയൻ പര്യടനത്തിൽ കളിക്കാനായില്ലെങ്കിൽ അത് കനത്ത നഷ്ടമാകും. മധ്യനിരയെ കണ്ടെത്തണം ഓപ്പണർമാരായി രോഹിത് ശർമ, ശിഖർ ധവാൻ എന്നിവരും വൺഡൗണിൽ കോലിയും സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. നാലുമുതൽ ആറുവരെ സ്ഥാനങ്ങളിൽ ഇന്ത്യ സ്ഥിരമായ കോമ്പിനേഷൻ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ട് നാളേറെയായി. അമ്പാട്ടി റായുഡു, ദിനേശ് കാർത്തിക്, കേദാർ ജാദവ് എന്നിവരാണ് ഈസ്ഥാനങ്ങളിൽ മത്സരിക്കുന്നത്. ഇപ്പോൾ ടീമിലില്ലെങ്കിലും, മനീഷ് പാണ്ഡെയും ഋഷഭ് പന്തുമെല്ലാം പുറത്തിരിക്കുന്നുണ്ട്. ഓസ്ട്രേലിയയിൽ നാലാമനായി അമ്പാട്ടി റായുഡു ഇറങ്ങാനാണ് സാധ്യത. ധോനിയോ കാർത്തിക്കോ ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകൾ സമ്മാനിച്ച നായകനായ ധോനിക്ക് 2018 അത്ര നല്ല ഓർമയല്ല. എങ്കിലും ഈ ലോകകപ്പ് വരെ ധോനിതന്നെ ടീമിന്റെ വിക്കറ്റ് കാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെയാണ് ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ ഋഷഭ് പന്തിനെ ഏകദിന ടീമിൽ ഉൾപ്പെടുത്താതിരുന്നത്. ഭുവനേശ്വർ വരും ടെസ്റ്റിൽ കളിക്കാതിരുന്ന പേസർ ഭുവനേശ്വർ കുമാർ കളിയിലേക്ക് തിരിച്ചെത്തുന്നു. ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം കൊടുത്ത സാഹചര്യത്തിൽ, ഭുവനേശ്വർ നയിക്കുന്ന പേസ് വിഭാഗത്തിൽ മുഹമ്മദ് ഷമി, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ് എന്നിവരുണ്ട്. സിഡ്നിയിൽ മൂന്നു പേസർമാർ ഇറങ്ങിയാൽ കേദാർ ജാദവ്/ദിനേഷ് കാർത്തിക് എന്നിവരിലൊരാൾ പുറത്തിരിക്കേണ്ടിവരും. കേദാറിന് പാർട് ടൈം ബൗളർ എന്ന ആനുകൂല്യവുമുണ്ട്. ഹാർദിക് പാണ്ഡ്യ പുറത്തായ സാഹചര്യത്തിൽ ഇടംകൈയൻ സ്പിന്നറായ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയ്ക്ക് നറുക്കുവീഴും. സ്പിന്നർമാരായ യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും ടീമിലുണ്ട്. കുൽദീപിനാണ് സാധ്യത കൂടുതൽ. ഓസീസും മാറും സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറുമില്ലാത്ത ഓസ്ട്രേലിയൻ ടീമിനെ ആറോൺ ഫിഞ്ചാണ് നയിക്കുന്നത്. സ്പിന്നറായി നേഥൻ ലയൺ മാത്രമാകും. ഫിഞ്ചിനൊപ്പം ഓപ്പണറായി വിക്കറ്റ് കീപ്പർ അലക്സ് കാരി അരങ്ങേറ്റം കുറിക്കും. നീണ്ട ഇടേവളയ്ക്കുശേഷം പീറ്റർ സിഡിൽ ഏകദിനത്തിലേക്ക് മടങ്ങിയെത്താനും സാധ്യതയുണ്ട്. കണക്കിൽ പിന്നിലാണ് ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയ്ക്ക് അത്ര നല്ല റെക്കോഡല്ല. ഇവിടെ കളിച്ച 48 ഏകദിനങ്ങളിൽ 35 കളികളിൽ ഇന്ത്യയ്ക്ക് തോൽവിയായിരുന്നു. ഹാർദിക് പാണ്ഡ്യയെയും ലോകേഷ് രാഹുലിനെയും ഇന്ത്യയിലേക്ക് തിരിച്ചയച്ചാൽ ഋഷഭ് പന്ത്, വിജയ് ശങ്കർ, മനീഷ് പാണ്ഡെ, ശ്രേയസ്സ് അയ്യർ എന്നിവരിൽ രണ്ടുപേർ ടീമിലെത്തും. ഭരണനിർവഹണ സമിതി അംഗമായ ഡയാന എഡുൽജി ഇരുവരെയും വിലക്കണമെന്ന് നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം പാണ്ഡ്യയും രാഹുലും പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് ബി.സി.സി.ഐ. നിയമസമിതി അഭിപ്രായം പറയാൻ വിസമ്മതിച്ചു. താരങ്ങളുടെ തുറന്നുപറച്ചിൽ ഉചിതമായില്ല. ഉത്തരവാദിത്വമുള്ള താരങ്ങളെന്നനിലയിൽ ഞങ്ങരോരുത്തരും, ഇന്ത്യൻ ക്രിക്കറ്റ് ടീമും ഇത്തരം പരാമർശങ്ങളെ തെറ്റായിട്ടാണ് കാണുന്നത്. ഇത് പ്രോത്സാഹിപ്പിക്കില്ലെന്നകാര്യം ഇരുവരെയും അറിയിച്ചിട്ടുണ്ട് -വിരാട് കോലി Content Highlights: india vs australia, Sydney odi
from mathrubhumi.latestnews.rssfeed http://bit.ly/2H8vnaw
via
IFTTT
No comments:
Post a Comment