വയനാട്: പീഡനാരോപണത്തില്‍ കുടുങ്ങിയ വയനാട് ഡിസിസി അംഗം ഒ എം ജോര്‍ജ്ജിനെതിരേ കര്‍ശന നടപടിയെടുത്ത് കോണ്‍ഗ്രസ്. അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനം ഉണ്ടാകില്ലെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളിരാമചന്ദ്രന്‍ വ്യക്തമാക്കി. പോക്‌സോ പ്രകോരമാണ് ജോര്‍ജ്ജിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്.
ആദിവാസി പെണ്‍കുട്ടിയെ ഒന്നര വര്‍ഷമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഒ എം ജോര്‍ജ്ജ് ഒളിവിലാണ്. ഗുരുതരമായ ആരോപണമാണ് ജോര്‍ജ്ജിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ ജോലി ചെയ്തിരുന്ന ദമ്പതികളുടെ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ചതായും വിവരം മറച്ചുവെയ്ക്കാന്‍ ഭീഷണിപ്പെടുത്തിയതായും ജോര്‍ജ്ജിനെതിരേ ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ പോലീസ് കേസ് അന്വേഷിച്ചു വരികയാണ്. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തത്. സംഭവം വിവാദമായതോടെ ഇയാള്‍ സ്ഥലത്തു നിന്നും മുങ്ങിയിട്ടുണ്ട്.
ഇന്നലെ ഉച്ചവരെ ഇയാള്‍ വീട്ടിലുണ്ടായിരുന്നു. പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ മറ്റു ചില ഐ എന്‍ ടി യു സി ജില്ലാ നേതാക്കള്‍ വഴി പെണ്‍കുട്ടിക്ക് പണം വാഗ്ദാനം ചെയ്‌തെന്നും മാതാപിതാക്കള്‍ ആരോപിച്ചിട്ടുണ്ട്. നഗ്‌നചിത്രങ്ങളടക്കം കാണിച്ച് പെണ്‍കുട്ടിയെക്കൊണ്ട് കേസ് പിന്‍വലിപ്പിക്കാനും ശ്രമം നടന്നതായി വിവരമുണ്ട്. രണ്ടാഴ്ചയ്ക്ക് മുമ്പ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈന്റെ സംരക്ഷണയിലാണ്. ബത്തേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് ഒ എം ജോര്‍ജ്ജ്.
from mangalam.com http://bit.ly/2UumWrX
via IFTTT
No comments:
Post a Comment