ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ഡബ്ബിംഗിനായി എത്തിയപ്പോള്‍ ലാല്‍ മീഡിയയില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 30, 2019

ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ; ഡബ്ബിംഗിനായി എത്തിയപ്പോള്‍ ലാല്‍ മീഡിയയില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ടു

കൊച്ചി: കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍. ഇന്ന് രാവിലെ കൊച്ചിയിലെ ലാല്‍ മീഡിയയില്‍ വെച്ച് അസ്വസ്ഥത അനുഭവപ്പെട്ട ശ്രീനിവാസനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെ കാറില്‍ ഡബ്ബിംഗിനായി എത്തിയതായിരുന്നു നടന്‍. അസ്വസ്ഥത കൊണ്ടു പുറത്തിറങ്ങാന്‍ കഴിയാതായ താരത്തെ അതേ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

അയാള്‍ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ശ്രീനിവാസന്‍ കഴിഞ്ഞ ദിവസം കൊയിലാണ്ടി കോടതിയില്‍ ഹാജരായിരുന്നു. ചിത്രത്തിന്റെ തിരക്കഥ തന്റേതാണെന്ന് അവകാശപ്പെട്ട് സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്നയാളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഫഹദ് ഫാസില്‍ നായകനായ ഞാന്‍ പ്രകാശനായിരുന്നു അടുത്ത കാലത്തായി ശ്രീനിവാസന്റേതായി പുറത്തുവന്ന ഏറ്റവും പുതിയ ചിത്രം. ഏറെ കാലത്തിന് ശേഷമാണ് അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചത്.



from mangalam.com http://bit.ly/2FY5Orl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages