മണ്ഡല മകരവിളക്ക് വിശേഷങ്ങള്‍ക്ക് ശേഷം ശബരിമല നട അടച്ചു. ദര്‍ശനം പൂര്‍ത്തിയാക്കിയ രാജ പ്രതിനിധി പതിനെട്ടാം പടി ഇറങ്ങിയതോടെയാണ് മകരമാസ പൂജകള്‍ അവസാനിച്ചത്.
പുലര്‍ച്ചെ അഞ്ചുമണിക്ക് തുറന്ന നടയില്‍ രാജപ്രതിനിധിക്ക് മാത്രമായിരുന്നു ദര്‍ശനമുണ്ടായിരുന്നത്. മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ ശിരോവസ്ത്രം ധരിപ്പിച്ച കയ്യില്‍ അമ്പും വില്ലും നല്‍കിയ ശേഷം രാജപ്രതിനിധിക്ക് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കി. പിന്നീട് രാജപ്രതിനിധിയുടെ ദര്‍ശനത്തിന് ശേഷം പതിനെട്ടാം പടി അടച്ചതോടെ നട അടച്ചു.
ഇനി കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം ശബരിമല നടതുറക്കും. സന്നിധാനത്തെ ചടങ്ങുകള്‍ക്ക് ശേഷം പമ്പയിലെത്തി തിരുവാഭരണത്തോടൊപ്പം യാത്ര തിരിക്കുകയും ചെയ്തു. തിരുവാഭരണയാത്ര 22ന് വൈകിട്ട് അഞ്ചിന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചേരും. 23ന് പുലര്‍ച്ചെ ആറന്മുളയില്‍ നിന്നും പന്തളം കൊട്ടാരത്തില്‍ സുരക്ഷിത അറയില്‍ സൂക്ഷിക്കും.
from mangalam.com http://bit.ly/2AURKL4
via IFTTT
No comments:
Post a Comment