ഹൈദരാബാദ്: ബാഹുബലി താരം പ്രഭാസുമായി കൂട്ടിച്ചേര്‍ത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയ ആള്‍ക്കെതിരേ വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്‌മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈഎസ് ശര്‍മ്മിള പോലീസില്‍ പരാതി നല്‍കി.
വിവാഹിതയും മാതാവും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവുമായ ശര്‍മ്മിള തന്റെ രാഷ്ട്രീയ പ്രതിഛായ നടത്താനുള്ള ശ്രമം എന്നാരോപിച്ച് തിങ്കളാഴ്ച ഹൈദരാബാദ് പോലീസ് കമ്മീഷണറെ വിളിച്ച് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പോലീസ് കമ്മീഷണര്‍ അഞ്ജലി കുമാറിനെ വിളിച്ചാണ് പരാതി നല്‍കിയത്. ശര്‍മ്മിളയ്‌ക്കൊപ്പം ഭര്‍ത്താവ് അനില്‍കുമാറും ഉണ്ടായിരുന്നു. പ്രമുഖ തെലുങ്ക് നടന്‍ പ്രഭാസുമായി കൂട്ടിച്ചേര്‍ത്ത് തനിക്കെതിരേ വ്യാജവും ഹീനവുമായ കാര്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതായിട്ടായിരുന്നു വനിതാനേതാവിന്റെ ആരോപണം. പ്രചരണങ്ങള്‍ക്ക് പിന്നില്‍ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) ആണെന്ന് സംശയിക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
2014 മുതല്‍ ഈ പ്രശ്‌നം താന്‍ നേരിടുകയാണെന്നും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇല്ലാക്കഥകള്‍ പ്രചരിച്ചു തുടങ്ങുമെന്നും ഇവര്‍ പറഞ്ഞു. നടന്‍ പ്രഭാസിനെ ഇതുവരെ താന്‍ കണ്ടിട്ടോ മിണ്ടിയിട്ടോ പോലുമില്ലെന്നും സ്വഭാവഹത്യ നടത്തുന്നവര്‍ക്ക് എതിരേ കടുത്ത നിയമനടപടി എടുക്കുമെന്നും ശര്‍മ്മിള പറഞ്ഞു. ഒരു മാതാവ്, ഭാര്യ, കുടുംബവുമായി ബന്ധപ്പെട്ട സ്ത്രീ എന്നീ നിലകളിലെല്ലാം ഇത്തരം ഹീന പ്രചരണങ്ങള്‍ മുറിപ്പെടുത്തുന്നതാണെന്നും തന്റെ നിശബ്ദത അനാവശ്യ അനുമാനങ്ങളിലേക്ക് നയിക്കുമെന്നും അതുകൊണ്ടാണ് നടപടി എടുക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
from mangalam.com http://bit.ly/2FzGmr9
via IFTTT
No comments:
Post a Comment