അധോലോക നായകന്മാരുടെ നായകന്‍ എന്നറിയപ്പെടുന്നയാളും 1980 കള്‍ക്കും 90 കള്‍ക്കും ഇടയില്‍ നൂറുകണക്കിന് കൊലപാതകം നടത്തുകയും ചെയ്ത മാഫിയാ തലവന്റെ മകള്‍ പാരീസില്‍ ഹോട്ടല്‍ വ്യവസായം നടത്തുന്നു. അധോലോക നായകന്‍ ഇറ്റാലിയന്‍ സാല്‍വത്തോര്‍ ടോറ്റോ റിനയുടെ പുത്രി ലൂസിയാന റീനയാണ് കഥാനായിക. നീചനും നിന്ദ്യനും ക്രൂരനുമായ പിതാവിന്റെ കുപ്രസിദ്ധി ഉപയോഗപ്പെടുത്തി മകള്‍ പണം കൊയ്യുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ടോറ്റോയുടെ ഏറ്റവും ഇളയപുത്രിയാണ് റീന പിതാവിന്റെ ജന്മനാടായ ഇറ്റലിയിലെ കോര്‍ലിയോണിന്റെ പേര്് ഹോട്ടലിന് നല്‍കിയതാണ് വിവാദം. പിതാവ് മാഫിയാ പ്രവര്‍ത്തനങ്ങളില്‍ നിന്നും സമ്പാദിച്ച പണം ഉപയോഗിച്ചാണ് റെസ്‌റ്റോറന്റ് തുടങ്ങിയതാണ് ഇതിന് കാരണമെന്നാണ് ഉയരുന്ന ആരോപണം. ഫ്രഞ്ച് തലസ്ഥാനത്തെ മാര്‍ക്കറ്റിന്റെ ഭാഗത്ത് നവംബറില്‍ തുടങ്ങിയ റെസ്‌റ്റോറന്റിന് 'കോര്‍ലിയോണ്‍ ബൈ ലൂസിയ റീന' എന്നാണ് പേര്. ചിത്രകാരിയായ റീന തന്റെ ക്യാന്‍വാസുകള്‍ കൊണ്ട് റെസ്‌റ്റോറന്റ് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം ആരോപണങ്ങള്‍ റീന നിഷേധിച്ചിട്ടുണ്ട്. താന്‍ റെസ്‌റ്റോറന്റില്‍ പണം ഇറക്കിയിട്ടില്ല എന്നും പരാതിയുണ്ടെങ്കില്‍ പേരുമാറ്റാമെന്നും ഇവര്‍ പറയുന്നു. അതേസമയം പാരീസിലെ നൈറ്റ്ക്‌ളബ്ബ് ഉടമ പാസ്‌ക്കല്‍ ഫ്രാറ്റെല്ലിനി എന്നയാളാണ് റെസ്‌റ്റോറന്റിന് പണം മുടക്കിയിരിക്കുന്നത്. ഒരിക്കല്‍ റീനയുടെ പെയ്ന്റിംഗുകളില്‍ ചിലത് വാങ്ങാന്‍ ഇടയായ പാസ്‌ക്കല്‍ ജോലി വാഗ്ദാനം ചെയ്ത് റീനയേയും ഭര്‍ത്താവിനേയും ഇറ്റലിയില്‍ നിന്നും പാരീസിലേക്ക് കൊണ്ടുവരിക ആയിരുന്നു.
കഴിഞ്ഞയാഴ്ച ആരോപണം ഉയര്‍ന്നതോടെ റെസ്‌റ്റോറന്റിന്റെ പേരില്‍ നിന്നും തന്റെ പേര് പിന്‍വലിക്കുകയാണെന്ന് റീന വ്യക്തമാക്കുകയായിരുന്നു. ഒരുകാലത്ത് ഗൂഡാലോചന നടത്തിയുള്ള അനേകം സംഘടിത കുറ്റകൃത്യങ്ങളുടെ നാടായിരുന്ന കോര്‍ലിയോണെ പരസ്യത്തിന് വേണ്ടി റീന ഉപയോഗിക്കുന്നു എന്നായിരുന്നു ആരോപണം. എന്നാല്‍ റെസ്‌റ്റോറന്റില്‍ താന്‍ പണം മുടക്കിയിട്ടില്ല എന്നും താന്‍ ഇവിടുത്തെ ജോലിക്കാരി മാത്രമാണെന്നും അവര്‍ പറഞ്ഞു. താന്‍ ഇവിടെ പണത്തട്ടിപ്പ് നടത്തിയിട്ടില്ലെന്നും തനിക്ക് ഇവിടെ പണപ്പെട്ടി ഇല്ലെന്നും വ്യക്തമാക്കിയ അവര്‍ പ്രവാസ ജീവിതത്തിലൂടെ തനിക്ക് പുതിയ ജീവിതം തുടങ്ങാനും പെയ്ന്റര്‍ എന്ന നിലയില്‍ തന്റെ ചിത്രങ്ങള്‍ വില്‍ക്കാനും അതിലൂടെ പേരെടുക്കാനും ഉള്ള അവസരമായിട്ട് മാത്രമാണ് കാണുന്നതെന്നും പറഞ്ഞു.
അനേകം കൊലപാതകങ്ങളുടെ ഉത്തരവാദിത്വം പേറുന്ന പിതാവ് അറസ്റ്റിലായതിന് ശേഷം 12 വയസ്സു മുതല്‍ കോര്‍ലിയോണിലാണ് റീന ജീവിച്ചത്. തന്റെ നഗരത്തോടുള്ള ആഭിമുഖ്യമാണ് പേരിന് പിന്നിലെന്നും എന്നാല്‍ പിതാവിന്റെ പേരില്‍ ജീവിക്കാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. താന്‍ ഇവിടെ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുമ്പോള്‍ ഭര്‍ത്താവ് ബാറില്‍ ജോലി ചെയ്യുന്നു.
ഒരു അധോലോക കുടുംബത്തിന്റെ ജീവിതത്തെ ആസ്പദമാക്കി അമേരിക്കന്‍ വിഖ്യാത എഴുത്തുകാരന്‍ മരിയോ പുസോ രചിച്ച ബെസ്റ്റ് സെല്ലര്‍ പുസ്തകത്തില്‍ നിന്നുമാണ് കോര്‍ലിയോണ്‍ എന്ന പേര് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഈ കഥ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളാ 1972 ല്‍ ഹോളിവുഡിലെ വന്‍ ഹിറ്റുകളില്‍ ഒന്നും അധോലോക സിനിമകളുടെ തലതൊട്ടപ്പനുമായ 'ഗോഡ്ഫാദര്‍' എന്ന പേരില്‍ ട്രിലോളജിയാക്കിയപ്പോള്‍ 'കോര്‍ലിയോണ്‍' എന്ന പേരും വമ്പന്‍ ഹിറ്റായി മാറി.
from mangalam.com http://bit.ly/2FrdSRd
via IFTTT
No comments:
Post a Comment