മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് മരിച്ച നിലയില്‍; കോണ്‍ഗ്രസിന് താക്കീതുമായി ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

മധ്യപ്രദേശില്‍ ബി.ജെ.പി നേതാവ് മരിച്ച നിലയില്‍; കോണ്‍ഗ്രസിന് താക്കീതുമായി ബി.ജെ.പി

ബർവാണി: മധ്യപ്രദേശിലെ ബർവാണിയിൽ മനോജ് താക്കറെയെന്ന ബി.ജെ.പി നേതാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒരാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ നേതാവാണ് മനോജ് താക്കറെ. കോൺഗ്രസ് സർക്കാർ ബി.ജെ.പി നേതാക്കന്മാരുടെ മരണം ക്രൂരമായ തമാശയായി ആസ്വദിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ കുറ്റപ്പെടുത്തി. തുടർച്ചയായി ബി.ജെ.പി നേതാക്കന്മാർ കൊല്ലപ്പെടുന്നത് വളരെ ഗുരുതരമായ കാര്യമാണ്. സംസ്ഥാന സർക്കാർ ഇത് ഗൗരവത്തിൽ എടുക്കാതെ ക്രൂരമായ തമാശയായി ആസ്വദിക്കുകയാണ്. സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ സ്വന്തം സ്ഥലത്താണ് ഇന്ന് ബി.ജെ.പിയുടെ ജനകീയ നേതാവായ മനോജ് താക്കറെ പട്ടാപ്പകൽ കൊലചെയ്യപ്പെട്ടത്. - ചൗഹാൻ കുറ്റപ്പെടുത്തി. അക്രമികൾ ശക്തരാവുകയും സംസ്ഥാനത്തെ ക്രമസമാധാന നില തകരുകയുമാണ്. അക്രമികളെ ഉടൻ പിടികൂടാൻ സർക്കാർ തയ്യാറായില്ലെങ്കിൽ തെരുവുകൾ കയ്യടക്കാൻ ബി.ജെപി നിർബന്ധിരാകുമെന്നും ബി.ജെ.പി വ്യക്തമാക്കി. കൊല്ലപ്പെട്ട നേതാവ് മനോജ് താക്കറെ തന്റെ പതിവ് വ്യായാമത്തിനായി പുറത്ത് പോയതായിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് രക്തക്കറ പുരണ്ട കല്ല് കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ ബി.ജെ.പി നേതാവായ പ്രഹ്ലാദ് ബദ്ധ്വറിനെയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിറ്റേദിവസം മറ്റൊരു ബി.ജെ.പി പ്രവർത്തകനെ ഈ കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇത് കോൺഗ്രസ് ഗൂഡാലോചന ആണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നുമായിരുന്നു ചൗഹാന്റെ ആവശ്യം. Content Highlights:Madhya Pradesh BJP Leader Found Dead


from mathrubhumi.latestnews.rssfeed http://bit.ly/2W2zPLi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages