പ്രതിപക്ഷസഖ്യം അഴിമതിക്കാരുടെ കൂട്ടായ്മ, ബി ജെ പിയുടെ സഖ്യം 125 കോടി ജനങ്ങളുമായി-മോദി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

പ്രതിപക്ഷസഖ്യം അഴിമതിക്കാരുടെ കൂട്ടായ്മ, ബി ജെ പിയുടെ സഖ്യം 125 കോടി ജനങ്ങളുമായി-മോദി

ന്യൂഡൽഹി: ശനിയാഴ്ച കൊൽക്കത്തയിൽ നടന്ന പ്രതിപക്ഷ ഐക്യറാലിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി ജെ പിയുടെ സഖ്യം 125 കോടി ജനങ്ങളുമായാണെന്നും മോദി കൂട്ടിച്ചേർത്തു. മഹാരാഷ്ട്രയിലെയും ഗോവയിലെയും ബൂത്തുതല പ്രവർത്തകരുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കവേയാണ് പ്രതിപക്ഷ കൂട്ടായ്മയ്ക്കെതിരെ മോദി രൂക്ഷവിമർശനം ഉയർത്തിയത്. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ ഒരു പ്രത്യേകതരം സഖ്യമാണ്. നേതൃസ്ഥാനം പാരമ്പര്യമായി കിട്ടിയവരുടെ കൂട്ടായ്മയാണത്. സ്വജനപക്ഷപാതത്തിന്റെയും അഴിമതിയുടെയും തട്ടിപ്പിന്റെയും അസ്ഥിരതയുടെയും സഖ്യമാണതെന്നും മോദി വിമർശിച്ചു. അവർ(പ്രതിപക്ഷം) പരസ്പരം സഖ്യം ചേർന്നു. ഞങ്ങൾ(ബി ജെ പി)125 കോടി ജനങ്ങളുമായി സഖ്യം ചേർന്നു. ഏതു സഖ്യമാണ് ശക്തമെന്നു നിങ്ങൾ വിചാരിക്കുന്നത്- മോദി പ്രവർത്തകരോട് ആരാഞ്ഞു. കൊൽക്കത്തയിലെ വേദിയിലുണ്ടായിരുന്ന നേതാക്കളിൽ അധികവും സ്വാധീന ശക്തിയുള്ള നേതാക്കളുടെ മക്കളോ സ്വന്തം മക്കളെ രാഷ്ട്രീയത്തിൽ ഇറക്കാൻ ആഗ്രഹിച്ചിരുന്നവരോ ആണ്. അവർക്ക്പണത്തിന്റെ പിന്തുണയാണ് ഉള്ളതെങ്കിൽ ബി ജെ പിക്കുള്ളത് ജനപിന്തുണയാണെന്നും മോദി പറഞ്ഞു. content highlights:opposition parties alliance is all about corruption says prime minister narendra modi


from mathrubhumi.latestnews.rssfeed http://bit.ly/2T60fK8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages