തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന് താഴമണ്‍ കുടുംബം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 8, 2019

തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന് താഴമണ്‍ കുടുംബം

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് ശുദ്ധിക്രിയ നടത്തിയതിനെക്കുറിച്ച് തന്ത്രിയോട് കണ്ഠരര് രാജീവരോട് ദേവസ്വം ബോര്‍ഡ് വിശദീകരണം തേടിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ താഴമണ്‍ കുടുംബം. തന്ത്രിയുടെ അധികാരങ്ങളെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അധികാരമില്ലെന്ന് താഴമണ്‍ കുടുംബം. താന്ത്രികാവകാശം കുടുംബപരമായി കിട്ടിയതാണെന്നും തന്ത്രിയെ ദേവസ്വം ബോര്‍ഡ് നിയമിച്ചതല്ലെന്നും താഴമണ്‍ കുടുംബം കുറിപ്പില്‍ വ്യക്തമാക്കി.

ക്ഷേത്രാചാരവും അനുഷ്ഠാനങ്ങളും തന്ത്രിമാരില്‍ നിക്ഷിപ്തമാണ്. ക്ഷേത്രാചാരവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാനുള്ള അവകാശം തന്ത്രിമാര്‍ക്ക് മാത്രമാണ്. അത് ശാസ്ത്രഗ്രന്ധങ്ങള്‍ പ്രകാരവും കീഴ്‌വഴക്കങ്ങള്‍ പ്രകാരവുമാണ് പാലിച്ച് പോരുന്നത്. തന്ത്രി സ്വീകരിക്കുന്നത് ശമ്പളമല്ല, ദക്ഷിണ മാത്രമാണ്. അതിനാല്‍ ദേവസ്വം ബോര്‍ഡിന്റെ ജീവനക്കാരനല്ല തന്ത്രിയെന്നും താഴമണ്‍ കുടുംബം വാദിക്കുന്നു.

ശബരിമലയില്‍ യുവതികള്‍ കയറിയതിന് പിന്നാലെ ശുദ്ധിക്രിയ ചെയ്തതിന് ദേവസം ബോര്‍ഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു.



from mangalam.com http://bit.ly/2C5Zhq9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages