ജെ.എസ്.എസ്. (രാജൻ ബാബു) എൻ.ഡി.എ. വിടുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

ജെ.എസ്.എസ്. (രാജൻ ബാബു) എൻ.ഡി.എ. വിടുന്നു

സി.കെ. ജാനു നേതൃത്വംനൽകുന്ന ജെ.ആർ.എസിനുപിന്നാലെ എ.എൻ. രാജൻ ബാബു നയിക്കുന്ന ജെ.എസ്.എസും എൻ.ഡി.എ. വിടുന്നു. ഞായറാഴ്ച ചേരുന്ന ജെ.എസ്.എസ്. സംസ്ഥാന സെന്റർ യോഗം തീരുമാനമെടുക്കും. സി.കെ. ജാനു എൽ.ഡി.എഫിൽ ചേക്കേറിയപ്പോൾ രാജൻ ബാബു യു.ഡി.എഫിലേക്കാണ് പോകുന്നത്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, യു.ഡി.എഫ്. കൺവീനർ ബെന്നി ബഹനാൻ എന്നിവരുമായി രാജൻ ബാബു പലതവണ ചർച്ചനടത്തിയിരുന്നു. എൻ.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിനെയും യു.ഡി.എഫ്. ലക്ഷ്യമിടുന്നുണ്ടെന്നാണ് സൂചന. എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും നിയമോപദേശകൻകൂടിയായ രാജൻ ബാബു യു.ഡി.എഫിൽ വരുന്നത് അങ്ങനെയൊരു നീക്കത്തിന് ശക്തിപകരുമെന്നും കരുതുന്നു. യു.ഡി.എഫിനൊപ്പം നിൽക്കുന്ന, മുൻ എം.എൽ.എ. എ.വി. താമരാക്ഷൻ നയിക്കുന്ന ആർ.എസ്.പി.(ബോൾഷെവിക്) ജെ.എസ്.എസുമായി ലയിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഞായറാഴ്ച തിരുവനന്തപുരത്ത് ആർ.എസ്.പി. (ബോൾഷെവിക്) സംസ്ഥാന സമ്മേളനം ഇക്കാര്യം ചർച്ചചെയ്യും. മറ്റു രണ്ടു സാധ്യതകൾകൂടി മുന്നിലുണ്ടെന്ന് എ.വി. താമരാക്ഷൻ പറഞ്ഞു. എല്ലാ ആർ.എസ്.പി. കക്ഷികളും ലയിച്ച് ഒന്നാകുകയാണ് അതിലൊന്ന്. ഫോർവേഡ് ബ്ളോക്കുമായി ലയിക്കുക എന്നതാണ് മറ്റൊന്ന്. പാർട്ടി സംസ്ഥാന സമ്മേളനത്തിനുശേഷം അന്തിമതീരുമാനമെടുക്കും. എന്തായാലും യു.ഡി.എഫിനൊപ്പമായിരിക്കും. Content Highlights :Jss Rajan babu faction to leave NDA


from mathrubhumi.latestnews.rssfeed http://bit.ly/2VxdFk3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages