നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; ആയുധങ്ങള്‍ കണ്ടെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

നെടുമങ്ങാട് ആര്‍എസ്എസ് ജില്ലാ കാര്യാലയത്തില്‍ റെയ്ഡ്; ആയുധങ്ങള്‍ കണ്ടെടുത്തു

തിരുവനന്തപുരം: ബിജെപി പിന്തുണയോടെ ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ നെടുമങ്ങാട് പോലീസ് സ്റ്റേഷന് നേരെ ബോംബേറുണ്ടായ സംഭവത്തിൽ ആർഎസ്എസ് ജില്ലാ കാര്യാലയത്തിൽ പോലീസ് റെയ്ഡ്. നെടുമങ്ങാട് ആർഎസ്എസ് ജില്ലാ കാര്യാലയത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്.വാളുകളും കഠാരകളും ഹൈഡ്രജൻ പെറോക്സൈഡും പോലീസ് ഇവിടെ നിന്ന് കണ്ടെത്തി.ബോംബ് നിർമ്മാണത്തിന് അടക്കം ഉപയോഗിക്കുന്ന രാസവസ്തുവാണ് ഹൈഡ്രജൻ പെറോക്സൈഡ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് ബോംബ് എറിഞ്ഞ പ്രതി പ്രവീൺ ഒളിവിൽ കഴിഞ്ഞതിന്റെ തെളിവുകളും പോലീസ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.പ്രവീൺ ഇവിടെ ഒളിവിൽ താമസിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് റൈയ്ഡ്. പ്രവീണിന് ലഭിച്ച ഒരു കൊറിയറിന്റെ രസീത് പോലീസിന് ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. ഹർത്താൽ ദിവസം നാലു ബോംബുകളാണ് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് എറിഞ്ഞത്. പൊലീസുകാരുൾപ്പെടെ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ആർഎസ്എസ് ജില്ലാ പ്രചാരകായ പ്രവീൺ സ്റ്റേഷനിലേക്ക് ബോംബെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവരികയും ചെയ്തിരുന്നു. പ്രവീൺ നിലവിൽ ഒളിവിലാണ്. പ്രവീണിനെ രക്ഷപ്പെടുത്താൻ ശ്രമിച്ച നൂറനാട് സ്വദേശി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമസംഭവങ്ങളിൽ ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റടക്കം പോലീസ് കസ്റ്റഡിയിലാണ്. നെടുമങ്ങാട്ടെ ആനാട് വെച്ച് ബി.ജെ.പിക്കാർ പൊലീസ് സംഘത്തെ ആക്രമക്കുകയും ചെയ്തിരുന്നു.സ്വകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടപ്പിക്കാനെത്തിയതിന് കസ്റ്റഡിയിലെടുത്തവരെ പോലീസ് വാഹനത്തിൽ കയറ്റുന്നതിനിടെയാണ് ബി.ജെ.പിക്കാർ സംഘടിച്ചെത്തി ആക്രമണം അഴിച്ചുവിട്ടത്. ഈ കേസിലും നിരവധിപേർ അറസ്റ്റിലായിട്ടുണ്ട് Content Highlights:Police raid in rss office nedumangad-hartal violence


from mathrubhumi.latestnews.rssfeed http://bit.ly/2D0EZ37
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages