മകനൊപ്പം ഉറങ്ങാതെ ക്ലിന്റിന്റെ അച്ഛന്‍; ജോസഫ് ശരീരം മെഡിക്കല്‍ കോളജിന് ദാനം ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

മകനൊപ്പം ഉറങ്ങാതെ ക്ലിന്റിന്റെ അച്ഛന്‍; ജോസഫ് ശരീരം മെഡിക്കല്‍ കോളജിന് ദാനം ചെയ്തു

അനുഗ്രഹീത കലാകാരന്‍ ക്ലിന്റിന്റെ പിതാവ് തോമസ് ജോസഫിന്റെ മൃതദേഹം മെഡിക്കല്‍ കോളജിന് നല്‍കാന്‍ തീരുമാനം. ക്ലിന്റിന്റെ ശവക്കല്ലറയില്‍ അവന്‍മാത്രം ഉറങ്ങണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. അവന്റെ പേരില്‍ തന്നെ കല്ലറ നില്‍ക്കണമെന്നായിരുന്ന അദ്ദേഹത്തിന്റെ ആഗ്രഹം. അതാണ് മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ട്‌നല്‍കാന്‍ തീരുമാനിച്ചത്.

ക്ലിന്റിനെ അടക്കം ചെയ്തിരിക്കുന്ന മഞ്ഞുമ്മല്‍ സെന്റ് ജോസഫ്‌സ് പള്ളിയില്‍ കല്ലറ 45 വര്‍ഷത്തേക്ക് വാങ്ങിയിരുന്നു. അതിനാല്‍ കുടുംബക്കല്ലറയില്‍ അടക്കാതെ താന്‍ മരിച്ചാല്‍ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൈമാറുന്നതിന് ഫോര്‍ട്ട് എന്ന ഏജന്‍സിയെ ജോസഫ് സമീപിക്കുകയും ചെയ്തിരുന്നു. ജോസഫിനൊപ്പം ഭാര്യ ചിന്നമ്മയും ഇത്തരത്തില്‍ സമ്മതപത്രം ഒപ്പുവച്ചു.

കുട്ടിക്കാലത്തെ ക്ലിന്റിന്റെ മരണശേഷം എറണാകുളത്ത് തേവരയില്‍ ഓഫീസ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തുടര്‍ന്ന് കലൂരിലെ ജഡ്ജസ് അവന്യുവിലെ എല്‍ഐജി കോളനിയിലേക്ക് താമസം മാറുകയായിരുന്നു.



from mangalam.com http://bit.ly/2QXflA2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages