ന്യൂഡല്‍ഹി: വിവാഹത്തിന് വേദിയിലെത്തിയ വധുവിനെ അജ്ഞാതന്‍ വെടിവെച്ചു. വ്യാഴാഴ്ച ന്യൂഡല്‍ഹിയിലെ ശേഖര്‍പൂരിലെ വിവാഹത്തിനിടെയാണ് സംഭവം. കാലിന് വെടിയേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ എത്തി വിവാഹം നടത്തുകയായിരുന്നു.
എന്നാല്‍, തന്നെ ആക്രമിച്ചയാളെ ഒരു പരിചയവുമില്ലെന്ന് വധു പൂജ പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയതായി വരന്‍ ഭരത്തും പറഞ്ഞു. അക്രമിയെ കണ്ടെത്തുന്നതിന് പോലീസ് വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളുമായി സംസാരിക്കുകയും ചെയ്തു.
സമാനമായി കഴിഞ്ഞ വര്‍ഷം നവംംബറില്‍ രണ്ട് ആയുദ്ധധാരികളുടെ വരനുനേരെ വെടിയുതിര്‍ത്തിരുന്നു. വിവാഹ വേദിയിലേക്ക് രഥത്തില്‍ എത്തുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തി അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം വിവാഹം നടത്തുകയും ചെയ്യുകയായിരുന്നു.
from mangalam.com http://bit.ly/2W2ArQY
via IFTTT
No comments:
Post a Comment