കണ്ണൂർ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. സ്ത്രീകൾ കയറാനിടയാക്കിയത്ക്രൂരവും പൈശാചികവുമായ നടപടിയാണ്. പിണറായി വിജയൻ ഇതിന് കടുത്ത വില നൽകേണ്ടി വരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു കണ്ണൂരിൽ നിന്നുള്ള പോലീസുകാർക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകി. ഇവർ സി.പി.എം അനുകൂലികളാണ്. ഭരണാധികാരികൾ ജനങ്ങൾക്കൊപ്പമാണ് ഉണ്ടാവേണ്ടത്. പിണറായി പൂർണ ഫാസിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ഭക്തകൾ ശബരിമലയിൽ പോകില്ല. ഇവർ ആക്ടിവിസ്ടാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവർ. മന്ത്രിക്കും ബോർഡിനും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്. പ്രതിഷേധത്തെ കുറിച്ച് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി. content highlights:K sudhakaran on sabarimala women entry protest
from mathrubhumi.latestnews.rssfeed http://bit.ly/2EZXuH3
via
IFTTT
No comments:
Post a Comment