പത്തനംതിട്ട: യുവതികൾ ശബരിമലയിലെത്തുകയും ദർശനം നടത്തി മടങ്ങുകയും ചെയ്തത് അതീവരഹസ്യമായി. ഇരുവരും വരുന്ന വിവരം അപൂർവ്വം പോലീസുകാർക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഇവരുടെ വരവ്. മുൻകൂട്ടി പോലീസ് സംരക്ഷണം തേടിയതുമില്ല. പുലർച്ചെ ഒന്നരയ്ക്ക് പമ്പയിലെത്തിയ ശേഷം മാത്രമാണ് സംരക്ഷണം ചോദിച്ചത്. വലിയ തിരക്കില്ലാത്ത സമയമാണ് ദർശനത്തിനായി അവർ തിരഞ്ഞെടുത്തതും. പമ്പയിലെത്തിയ ഇവർ സംരക്ഷണം ചോദിച്ചു. ആറ് പോലീസുകാരുടെ അകമ്പടിയിൽ അവർ മലകയറി, മഫിതിയിലാണ് പോലീസുകാർ അനുഗമിച്ചത്. ഒന്നരയ്ക്ക് പുറപ്പെട്ട കനകദുർഗയും ബിന്ദുവും 3.30ന് നട തുറന്ന ശേഷമാണ് സന്നിധാനത്തെത്തിയത്. കറുപ്പണിഞ്ഞ് മുഖംമറച്ചാണ് സന്നിധാനത്തെത്തിയത്. ഇരുമുടിക്കെട്ടില്ലാതെയായിരുന്നു വരവ്. പതിനെട്ടാം പടി വഴിയല്ലാതെ സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിന് മുന്നിലെത്തിയത്. 3.48 ഓടെ എത്തി. കൃത്യം അഞ്ച് മിനിറ്റിനുള്ളിൽ 3.53 ഓടെ ദർശനം നടത്തി തിരിച്ചിറങ്ങി തുടങ്ങി. 3.53-ഓടെ ദർശനം നടത്തി തിരിച്ചിറങ്ങിയെന്നുമാണ് സ്ഥിരീകരണം. സുരക്ഷ ഒരുക്കിയെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.തങ്ങളെ സന്നിധാനത്തേയ്ക്കുള്ള പാതയിൽ ചില അയ്യപ്പൻമാർ തിരിച്ചറിഞ്ഞെങ്കിലും പ്രതിഷേധമൊന്നും ഉയർന്നില്ലെന്ന് അവർ പറയുന്നു. പതിനെട്ടാംപടി വഴിയല്ല, സ്റ്റാഫ് ഗേറ്റ് വഴിയാണ് ശ്രീകോവിലിനു മുന്നിലേയ്ക്കെത്തിയത്. മേൽശാന്തിയുടെയോ തന്ത്രിയുടെയോ കണ്ണിൽപ്പെടാതെയാണ് ദർശനം നടത്തിയത്. തുടർന്ന് പോലീസ് സുരക്ഷയിൽത്തന്നെ 5.30 തിരിച്ച് പമ്പയിലെത്തിച്ച ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ഡിസംബർ 24ന് യുവതികൾ ശബരിമലയിലെത്തിയിരുന്നെങ്കിലും ക്രമസമാധാനപ്രശ്നത്തെ തുടർന്ന് പോലീസ് തിരിച്ചിറക്കുകയായിരുന്നു. അന്ന് ശബരിമലയിലെത്തിയ യുവതികൾക്കു നേരെ കനത്ത പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിലെത്തിയതിനെ തുടർന്നാണ് യുവതികളോട് തിരികെ പോകാൻ പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഇപ്പോൾ മടങ്ങാമെന്നും പിന്നീട് തിരികെയെത്തുമ്പോൾ ദർശനം നടത്താൻ അവസരമൊരുക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെയൊരു ഉറപ്പ് ലഭിച്ചതിനു ശേഷമാണ് അന്ന് ഇവർ തിരികെ പോയത്. ആദ്യ ശ്രമത്തിനു ശേഷം ബിന്ദുവും കനകദുർഗയും വീട്ടിലേയ്ക്ക് തിരികെ പോയിരുന്നില്ല. ശബരിമലയിൽനിന്ന് പോലീസ് ഇവരെ കോട്ടയത്തെത്തിക്കുകയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കകയും ചെയ്തു. ഏതാനും ദിവസങ്ങൾ മെഡിക്കൽ കോളേജിൽ പോലീസ് സുരക്ഷയിൽ കഴിഞ്ഞ ഇവർ, തങ്ങളെ വീണ്ടും ശബരിമല ദർശനത്തിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തിയിരുന്നു. തുടർന്ന് ദർശനത്തിന് അവസരമൊരുക്കാമെന്ന് പോലീസ് ഉറപ്പുനൽകുകയും ചെയ്തിരുന്നു. Content Highlights:Sabarimala women entry, Sannidhanam, Pinarayi Vijayan, Kerala police
from mathrubhumi.latestnews.rssfeed http://bit.ly/2QgtRm7
via
IFTTT
No comments:
Post a Comment