മൂന്നാര്‍: മൂന്നാറില്‍ താപനില ഇന്നും പൂജ്യത്തിന് താഴെ തുടരുകയാണ്. മൂന്നാര്‍ ടോപ്പ് സ്റ്റേഷനില്‍ മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസാണ് തണുപ്പ്. നല്ലതണ്ണി മൈനസ് 1, ചിറ്റുവരൈ, ചെണ്ടുവരൈ, കുണ്ടള, മാട്ടുപ്പെട്ടി എന്നിവിടങ്ങളിലും മൈനസ് 3 ഡിഗ്രി സെല്‍ഷ്യസാണ്. മൂന്നാര്‍ ടൗണ്‍ മൈനസ് 2 ഡിഗ്രി സെല്‍ഷ്യസ്.
മഞ്ഞ് വീഴ്ച തുടങ്ങിയതോടെ നിരവധി വിനോദസഞ്ചാരികളാണ് മൂന്നാറിലേക്ക് ഒഴുകി എത്തുന്നത്.
അതേസമയം കനത്ത മഞ്ഞ് വീഴ്ച തേയിലത്തോട്ടങ്ങളെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. തേയിലക്കൊളുന്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞ് കണങ്ങളില്‍ രാവിലെ സൂര്യപ്രകാശം ഏല്‍ക്കുന്നതോടെ അവ പെട്ടെന്ന് വാടിക്കരിയും. സാധാരണ 15 ദിവസത്തില്‍ ഒരിക്കലാണ് കൊളുന്ത് ശേഖരിക്കുന്നത്. ശൈത്യ കാലത്ത് കൊളുന്ത് ഇലകള്‍ കരിഞ്ഞുണങ്ങുന്നത് മൂലം ഉല്‍പാദനത്തിലും വന്‍ കുറവുണ്ടാകും.
from mangalam.com http://bit.ly/2Qmulah
via IFTTT
No comments:
Post a Comment