പാട്‌ന: ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസ് തമ്മില്‍ കടുത്ത പോരാട്ടമാണ് ബംഗാളില്‍ നടക്കുന്നത്. അതേസമയം, ബംഗാളില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യയായ വ്യക്തി തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലിപ് ഘോഷ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി സാധ്യതയുള്ളവരുടെ പട്ടികയില്‍ ആദ്യ പേരുകാരിയും മമതയായിരിക്കുമെന്ന് ഘോഷ് വ്യക്തമാക്കി.
ജനുവരി അഞ്ച് ശനിയാഴ്ച മമതയുടെ പിറന്നാള്‍ ദിനത്തില്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഘോഷ് ബാനര്‍ജിയെ പുകഴ്ത്തുന്നത്. ഇതിന് പുറമെ, മമതക്ക് പിറന്നാള്‍ ആശംസകളും നല്ല ആരോഗ്യവും നേര്‍ന്ന ശേഷമാണ് വീഡിയോ അവസാനിക്കുന്നത്.
ബംഗാളിന്റെ വിധി അവരുടെ വിജയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ബംഗാളില്‍ നിന്ന് ആരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുകയാണെങ്കില്‍ അതിന് ഏറ്റവും അനുയോജ്യ മമതയാണ്. മത്‌സരത്തില്‍ ബി.ജെ.പിക്കാര്‍ പിന്നീട് വരുമായിരിക്കും. ജ്യോതി ബസുവായിരുന്നു ബംഗാളില്‍ നിന്നുള്ള ആദ്യ പ്രധാനമന്ത്രി ആവേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സി.പി.എം അതിന് അനുവദിച്ചില്ലെന്നും ഘോഷ് പറയുന്നു.
എന്നാല്‍, വിഡിയോ വിവാദമായതോടെ വിശദീകരണവുമായി ഘോഷ് രംഗത്തെത്തി. മമത അടുത്ത പ്രധാനമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്നു. അതിനാല്‍ ഞാന്‍ അവര്‍ക്ക് ഭാഗ്യം നേര്‍ന്നു. തീര്‍ച്ചയായും 2019 ലും നരേന്ദ്രമോദി തന്നെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/2RCA5Be
via IFTTT
No comments:
Post a Comment