അഹമ്മദാബാദ്: വരുന്ന പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ വാരണാസി മണ്ഡലത്തില്‍ പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേല്‍ മത്സരിച്ചേക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പട്ടേല്‍ മത്സരിക്കാനൊരുങ്ങുന്നു എന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 25 വയസ് പൂര്‍ത്തിയായ ഹാര്‍ദിക് പട്ടേലിന് മുന്നില്‍ ഇനി മത്സരിക്കാന്‍ മറ്റ് തടസങ്ങളില്ല.
തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ ഹാര്‍ദിക് പട്ടേലുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നാണ് സൂചന. അല്ലെങ്കില്‍ ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുടെ പൊതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും.
മോഡിക്കെതിരെ പട്ടേല്‍ സമുദായം ഹാര്‍ദിക് പട്ടേലിനെ പിന്തുണച്ചാല്‍ എസ്.പി-ബി.എസ്.പി സഖ്യവും ആം ആദ്മി പാര്‍ട്ടിയും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കില്ല. 2014ല്‍ ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്‌രിവാളായിരുന്നു മോഡിയുടെ മുഖ്യ എതിരാളി. 3.71 ലക്ഷം വോട്ടുകള്‍ക്കാണ് കെജ്‌രിവാളിനെ മോഡി പരാജയപ്പെടുത്തിയത്.
from mangalam.com http://bit.ly/2FylwrU
via IFTTT
No comments:
Post a Comment