തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് പിരിച്ചുവിടപ്പെട്ട താല്‍ക്കാലിക കണ്ടക്ര്‍മാര്‍ നാളെ മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു. സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചു എന്നാരോപിച്ചാണ് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ കൂട്ടായ്മ സമരത്തിലേക്ക് നീങ്ങുന്നത്.
സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതിനെതിരെ നിയമപോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ സംഘടന. ഇതോടൊപ്പം പ്രത്യക്ഷ സമരത്തിലേക്ക് കൂടി നീങ്ങുകയാണെന്ന് കണ്ടക്ടര്‍മാരുടെ കുട്ടായ്മ അറിയിച്ചു. തങ്ങളെ പിരിച്ചുവിട്ട നടപടി അശാസ്ത്രീയമാണെന്നും ഇക്കാര്യം പുനഃപരിശോധിക്കണമെന്നും ചൂണ്ടിക്കാട്ടി താല്‍ക്കാലിക കണ്ടക്ടര്‍മാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം തിങ്കളാഴ്ച തന്നെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.
from mangalam.com http://bit.ly/2U3UyMS
via IFTTT
No comments:
Post a Comment