മെൽബൺ: 21-ാം ഗ്രാൻഡ്സ്ലാമെന്ന റോജർ ഫെഡററുടെ മോഹങ്ങൾക്ക് തിരിച്ചടി. ഓസ്ട്രേലിയൻ ഓപ്പണിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ ഗ്രീസിന്റെ 14-ാം സീഡ് താരം സ്റ്റെഫാനോസ് സിറ്റ്സിപാസ് സ്വിസ് ഇതിഹാസത്തെ അട്ടിമറിച്ചു. ഇതാദ്യമായാണ് സിറ്റ്സിപാസ് ഒരു ഗ്രാൻഡ്സ്ലാമിന്റെ ക്വാർട്ടർ ഫൈനലിൽ കടക്കുന്നത്. 21-ാം ഗ്രാൻഡ്സ്ലാമും ഏഴാം ഓസ്ട്രേലിയൻ ഓപ്പണും ഇതേ ടൂർണമെന്റിലെ ഹാട്രിക്ക് കിരീടവും തേടിയിറങ്ങിയ ഫെഡററെ 7-6, 6-7, 5-7, 6-7 എന്ന സ്കോറിനാണ് സിറ്റ്സിപാസ് മറികടന്നത്. മൂന്ന് മണിക്കൂറും 47 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഫെഡററുടെ തോൽവി. മൂന്നാം സീഡായ ഫെഡറർക്കെതിരേ സിറ്റ്സിപാസ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 12 ബ്രേക്ക് പോയിന്റുകൾ ഉണ്ടായിരുന്നത് വിനിയോഗിക്കാനും ഫെഡറർക്കായില്ല. ആദ്യ സെറ്റ് കൈവിട്ടെങ്കിലും പിന്നീടുള്ള മൂന്നു സെറ്റുകളും സ്വന്തമാക്കിയാണ് സിറ്റ്സിപാസ് മുൻ ലോക ഒന്നാം നമ്പർ താരത്തിന്റെ ക്വാർട്ടർ സ്വപ്നങ്ങൾ തകർത്തു. ഓസ്ട്രേലിയൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിലേക്കെത്തുന്ന ആദ്യ ഗ്രീക്ക് താരമാണ് സിറ്റ്സിപാസ്. ക്വാർട്ടറിൽ 22-ാം സീഡ് റോബർട്ടോ ബൗറ്റിസ്റ്റയാണ് സിറ്റ്സിപാസിന്റെ എതിരാളി. ആറു വയസുമുതൽ ഞാൻ ഫെഡററുടെ കളി നിരീക്ഷിക്കുന്നുണ്ട്. ഫെഡററെ നേരിടുക എന്നത് സ്വപ്നമായിരുന്നു. തോൽക്കില്ലെന്ന് ഉറപ്പിച്ചാണ് ഇറങ്ങിയത്. എന്നാൽ ഈ നിമിഷം വിവരിക്കാൻ വാക്കുകളില്ല. ഇപ്പോൾ ഈ ഭൂമിയിലെ ഏറ്റവും സന്തോഷവാനായ മനുഷ്യൻ ഞാനാണ്. അദ്ദേഹത്തെ തോൽപ്പിക്കുക എന്നത് എന്റെ സ്വപ്നങ്ങൾക്ക് പോലും അപ്പുറമായിരുന്നു, ഫെഡററെ തകർത്ത ശേഷം സിറ്റ്സിപാസ് പ്രതികരിച്ചത് ഇങ്ങനെയാണ്. Content Highlights: australian open roger federer knocked out by stefanos tsitsipas
from mathrubhumi.latestnews.rssfeed http://bit.ly/2HnJ2KP
via
IFTTT
No comments:
Post a Comment