കോഴിക്കോട്: ബിജെപിക്കും ആർഎസ്എസ്സിനും കേരളത്തിൽ സി.പി.എം ജീവവായു നൽകുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓരോ പ്രവർത്തനവും ബി.ജെ.പിയെ സഹായിക്കുന്നതിനാണ്. ഒരു നാണയത്തിന്റെ രണ്ട് വശമായി അവർ പ്രവർത്തിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടെത്തിയ ജയറാം രമേശ് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. അഞ്ച് വർഷത്തിനിടെ രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടു. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം പ്രവർത്തന രഹിതമാക്കി. അഴിമതി തുടർക്കഥയായി. മോദിയെ തിരിച്ചിറക്കുക എന്നതാവണം അടുത്ത ലക്ഷ്യമെന്നും അതിന് എല്ലാവരും ഒന്നിക്കണമെന്നും ജയറാം രമേശ്ആവശ്യപ്പെട്ടു. കേരളത്തിലെപ്പോലെ ബി.ജെ.പിയെ മറ്റ് സംസ്ഥാനങ്ങളിലും സഹായിക്കാൻ വേണ്ടിയാണ് അവരെ പരാജയപ്പെടുത്താൻ ഒപ്പം നിൽക്കാത്തത്. ഇതുമായി ബന്ധപ്പെട്ട് സി.പി.എം ജനറൽ സെക്രട്ടറി യെച്ചൂരിയുടെ നിലപാടിനെപ്പറ്റി ചോദിച്ചപ്പാൾ കേരളത്തിലെ സി.പി.എം പ്രവർത്തകർക്ക് അദ്ദേഹത്തിനോടുള്ളതിനേക്കാൾ ബന്ധം ദേശീയ തലത്തിൽ കോൺഗ്രസുമായുണ്ടെന്ന് ജയറാം രമേശ് മറുപടി പറഞ്ഞു. റഫാൽ ഇടപാട്, അവസാനമായി വന്ന അജിത്ത് ഡോവലിന്റെ മകന്റെ അനധികൃത സ്വത്ത് സമ്പാദന വിവാദം എന്നിവയിലൊന്നും കൃത്യമായി മറുപടി നൽകാൻ ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കും കഴിഞ്ഞിട്ടില്ല. അഴിമതി നടത്തിയെന്നതിന്റെ കൃത്യമായ തെളിവാണത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആദ്യ പരിഗണന കർഷകർക്കായിരിക്കും. അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുക എന്നതായിരിക്കും ലക്ഷ്യം. അവരാണ് ഇന്ന് പൂർണമായും തകർന്നിരിക്കുന്നതെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി. Content Highlights: Kerala CPM Gave Oxygen To BJP and RSS Says Jayaram Ramesh
from mathrubhumi.latestnews.rssfeed http://bit.ly/2sJBzMh
via
IFTTT
No comments:
Post a Comment