വെടിയേറ്റ് മാതാപിതാക്കള്‍ കൊല്ലപ്പെട്ടു; അക്രമികള്‍ തട്ടിക്കൊണ്ട് പോയ മകളെ മൂന്ന് മാസത്തിന് ശേഷം കണ്ടെത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 13, 2019

വെടിയേറ്റ് മാതാപിതാക്കള്‍ കൊല്ലപ്പെട്ടു; അക്രമികള്‍ തട്ടിക്കൊണ്ട് പോയ മകളെ മൂന്ന് മാസത്തിന് ശേഷം കണ്ടെത്തി

മാതാപിതാക്കള്‍ കൊല്ലപ്പെടുകയും തുടര്‍ന്ന് മകളെ കാണാതാകുകയും ചെയ്ത സംഭവത്തില്‍ പുതിയ വഴിത്തിരിവ്. യുഎസിലെ വിസ്‌കോണ്‍സിനില്‍ ഒക്ടോബര്‍ 15നാണു മാതാപിതാക്കളായ ജയിംസ് ക്ലോസ് (56), ഡെനിസ് ക്ലോസ് (46) എന്നിവരുടെ മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്. മകള്‍ ജയ്മി ക്ലോസിനെ കാണാതാകുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ജയ്മി ക്ലോസിനെ കണ്ടെത്തിയിരിക്കുകയാണ്.

ക്ലോസ് കുടുംബത്തിന്റെ വീട്ടില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ െ്രെഡവ് ചെയ്താലെത്തുന്ന ഗോര്‍ഡന്‍ നഗരത്തില്‍ നിന്നാണു ജയ്മിയെ കണ്ടെത്തിയത്. ജയ്മി ക്ലോസിനെ കണ്ടെത്തിയപ്പോള്‍ ആഹാരം കഴിക്കാതെ എല്ലുന്തിയ നിലയിലായിരുന്നു. തട്ടിക്കൊണ്ടുപോയവരില്‍ നിന്നു രക്ഷപ്പെട്ട ജയ്മി എങ്ങനെയോ ഗോര്‍ഡന്‍ നഗരത്തിലെ ഒരു വീട്ടിലെത്തി ജയ്മി ക്ലോസ് ആണെന്നും പൊലീസിന്റെ നമ്പരായ 911 വിളിക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഉടനെ പൊലീസെത്തി പെണ്‍കുട്ടിയെ ആശുപത്രിയിലേക്കു മാറ്റി. കുട്ടിയെങ്ങനെ രക്ഷപ്പെട്ടെന്നുള്ള വിവരങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല

വഴിയരികില്‍ ഒരാളെ കണ്ട് ജയ്മി ഇറങ്ങി വന്നതു സമീപത്തെ മരക്കൂട്ടത്തിനിടയില്‍ നിന്നാണെന്നു പെണ്‍കുട്ടി ആദ്യം സംസാരിച്ച ഫോറെസ്റ്റ് നട്ടറും ഭാര്യ ജിയാനും പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പത്തുമിനിറ്റോളം കാത്തിരുന്ന ശേഷമാണു മരക്കൂട്ടത്തില്‍ നിന്നു ജയ്മി ഇറങ്ങിവന്നു, നായയുമായി നടക്കാനിറങ്ങിയ ജിയാനോടു സംസാരിച്ചത്. താന്‍ ജയ്മി ക്ലോസ് ആണെന്നു പറഞ്ഞപ്പോഴെ ജിയാന് ആളെ മനസ്സിലായി. ഉടനെ വീട്ടില്‍ കൊണ്ടുവന്നശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. മരക്കൂട്ടത്തിനിടയിലെ അധികം ശ്രദ്ധിക്കപ്പെടാത്ത സ്ഥലത്തുള്ള ഏതെങ്കിലും വീട്ടിലായിരുന്നിരിക്കണം ജയ്മിയെ പാര്‍പ്പിച്ചിരുന്നത്. കുറച്ചുകാലത്തേക്കു മാത്രം താമസിക്കുന്ന 'സീസണല്‍ ഹോം' ആയിരിക്കും കുട്ടിയെ പാര്‍പ്പിക്കാന്‍ തിരഞ്ഞെടുത്തിട്ടുണ്ടാവുക. തന്നെ പാര്‍പ്പിച്ച സ്ഥലം എങ്ങനെയുള്ളതാണെന്നും ജയ്മി നട്ടര്‍ ദമ്പതികളോടു പറഞ്ഞു. എന്നാല്‍ ആരാണു തട്ടിക്കൊണ്ടുപോയതെന്ന് ആ കുട്ടിക്ക് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവം നടന്നതിനു പിന്നാലെ തന്നെ നിരവധി തുമ്പുകള്‍ അന്വേഷിച്ച് ഏജന്‍സികള്‍ മുന്നോട്ടുപോയിരുന്നു. നിരവധി വിഡിയോകളും പരിശോധിച്ചു. രണ്ടായിരത്തോളം വോളന്റിയര്‍മാര്‍ ഇറങ്ങി പ്രദേശം പരിശോധിച്ചു. മാനുകളെ വേട്ടയാടാന്‍ കാടുകളിലേക്കു പോകുന്നവരോടു സഹായം അഭ്യര്‍ഥിച്ചു. കുട്ടിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 യുഎസ് ഡോളര്‍ പ്രതിഫലവും വാഗ്ദാനം ചെയ്തിരുന്നു. എന്തെങ്കിലും തരത്തിലുള്ള തെളിവിനായി കാത്തിരിക്കുമ്പോഴാണു ജയ്മി ജീവനോടെ മുന്നിലെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.



from mangalam.com http://bit.ly/2FuU6Dj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages