സാന്റിയാഗോ ബെർണാബ്യു: ലാ ലിഗയിൽ മൂന്നാം സ്ഥാനത്തുള്ള സെവിയ്യയെ തോൽപ്പിച്ച് റയൽ മാഡ്രിഡ്. ഗോളൊഴിഞ്ഞ ആദ്യ പകുതിക്ക് ശേഷം എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു റയലിന്റെ വിജയം. ഇതോടെ സെവിയ്യയെ പിന്തള്ളി റയൽ മൂന്നാമതെത്തി. 78-ാം മിനിറ്റിൽ കാസെമിറോയുടെ ഗോളിലൂടെ റയൽ മുന്നിലെത്തി. 92-ാം മിനിറ്റിൽ ലൂക്കാ മോഡ്രിച്ചിലൂടെ റയൽ രണ്ടാം ഗോളും നേടി. വിജയത്തോടെ റയലിന്റെ അക്കൗണ്ടിൽ 36 പോയിന്റായി. മറ്റൊരു മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് മൂന്ന് ഗോളിന് ഹ്യൂസ്ക്കയെ തോൽപ്പിച്ചു.19 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുള്ള ബാഴ്സലോണയാണ് ലീഗിൽ ഒന്നാമത്. 41 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. റയൽ മൂന്നാമതെത്തിയതോടെ 33 പോയിന്റുമായി സെവിയ്യ നാലാം സ്ഥാനത്തേക്ക് വീണു. Content Highlights: La Liga 2019 Real Madrid Win vs Sevilla
from mathrubhumi.latestnews.rssfeed http://bit.ly/2FCI7V5
via
IFTTT
No comments:
Post a Comment