പേരാമ്പ്ര കല്ലേറ്: ആര്‍എസ്എസിന്റെ പ്രേരണയിലാണ് പോലീസ് നടപടിയെന്ന് ഇ.പി.ജയരാജന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

പേരാമ്പ്ര കല്ലേറ്: ആര്‍എസ്എസിന്റെ പ്രേരണയിലാണ് പോലീസ് നടപടിയെന്ന് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: പേരാമ്പ്രയിലെ മുസ്ലിം പള്ളിക്ക് നേരെയുണ്ടായ കല്ലേറിൽ പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറിനെതിരെ മന്ത്രി ഇ.പി.ജയരാജൻ രംഗത്ത്. പേരാമ്പ്രയിലെ പള്ളി ഒരു കാരണവശാലും അക്രമിക്കപ്പെടാൻ പാടില്ല. സർക്കാർ ഇക്കാര്യത്തിൽ ശക്തമായ നടപടി സ്വീകരിക്കും. അവിടെ ആർഎസ്എസുകാരാണ് പള്ളിക്ക് നേരെ കല്ലെറിഞ്ഞത്. ശരിയായ നിരീക്ഷണം അവിടെ നടന്നിട്ടില്ല. ചില ആർഎസ്എസുകാരുടെ പ്രേരണകൾ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർഎസ്എസിന്റെ ക്യാമ്പുമായി ബന്ധമുള്ള ചില പോലീസ് ഓഫീസർമാർ അവിടെയുണ്ട്. സംഭവം ബോധപൂർവം തെറ്റായി വഴിതിരിച്ചുവിടാൻ ശ്രമം നടന്നിട്ടുണ്ട്. സർക്കാർ ഇത് ഗൗരവത്തിലെടുക്കും. സാധാരണഗതിയിൽ സംഭവിക്കാത്തൊരു കാര്യം എഴുതി ചേർത്ത് എഫ്ഐആർ നൽകിയിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്. അത് ഒരു ആലോചനയുടെ ഭാഗമായിട്ട് വന്നതാണ്. ഇത് പരിശോധിക്കുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകരോടായിരുന്നു മന്ത്രിയുടെ പ്രതികരണം. Content Highlights:perambra mosque attack,ep jayarajan, kerala police


from mathrubhumi.latestnews.rssfeed http://bit.ly/2FahZ3T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages