ഒഴിവുകളില്‍ നിയമിക്കണം: എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ഒഴിവുകളില്‍ നിയമിക്കണം: എംപാനല്‍ കണ്ടക്ടര്‍മാരുടെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു

കൊച്ചി: കെഎസ്ആർടിസിയിലെ താൽക്കാലിക കണ്ടക്ടർമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്നും പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് കണ്ടക്ടർമാരെ നിയമിച്ച ശേഷം ബാക്കിയുള്ള ഒഴിവുകളിൽ തങ്ങളെ നിയമിക്കണമെന്നുമുള്ള എംപാനൽ കണ്ടക്ടർമാരുടെ ആവശ്യം ഹൈക്കോടതി തള്ളി. കെഎസ്ആർടിസിയിൽ എത്ര റിസർവ് കണ്ടക്ടർമാരുടെ ഒഴിവുകളുണ്ട്, ആ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ സ്വീകരിച്ച നടപടിയെന്ത്, പിഎസ് സി റാങ്ക് ലിസ്റ്റിൽ നിന്ന് എത്ര പേർ ജോലിയിൽ പ്രവേശിച്ചു, ഇനിയെത്ര പേർ നിയമനം നേടാനുണ്ട് തുടങ്ങിയ കാര്യങ്ങളിൽ വിശദാംശങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദവിവരങ്ങൾ ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്ന് കെഎസ്ആർടിസിക്ക് നിർദേശം നൽകിയിട്ടുണ്ട്. വിശദീകരണം ലഭിച്ച ശേഷം മാത്രമേ കൂടുതൽ നടപടികളിലേക്ക് ഹൈക്കോടതി നീങ്ങുകയുള്ളൂ എന്നാണ് ഇപ്പോൾ ലഭ്യമായ സൂചന. Content Highlights: High Court seeks KSRTCs explanation , Empanelled Conducters


from mathrubhumi.latestnews.rssfeed http://bit.ly/2AzuAd0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages