തിരുവന്തപുരം: ആലപ്പാട്ടെ കരിമണൽ ഖനനത്തിൽ അശാസ്ത്രീയതയുണ്ടോയെന്ന് പരിശോധിക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി ഇ പി ജയരാജൻ. വിഷയത്തെകുറിച്ച് കൂടുതൽ പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഖനനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെടുന്നത് നാട്ടുകാർ തന്നെയാണോ എന്നു പരിശോധിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. കരിമണൽ പ്രകൃതി തരുന്ന വൻസമ്പത്താണെന്നും അത് വേണ്ടവിധം ഉപയോഗിക്കാൻ സാധിച്ചാൽ കേരളത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. content highlights:miniter ep jayarajan on alappad sand mining
from mathrubhumi.latestnews.rssfeed http://bit.ly/2Rkc2rv
via
IFTTT
No comments:
Post a Comment