ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ 2021ല്‍; ചാന്ദ്രയാന്‍-2 ഏപ്രിലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗന്‍യാന്‍ 2021ല്‍; ചാന്ദ്രയാന്‍-2 ഏപ്രിലില്‍

ബെംഗളൂരു: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യം 2021 ഡിസംബറിൽ നടപ്പാക്കുമെന്ന് ഐഎസ്ആർഒ. വെള്ളിയാഴ്ച ബെംഗളൂരുവിൽ ഐഎസ്ആർഒ ചെയർമാൻ കെ ശിവനാണ് പ്രഖ്യാപനം നടത്തിയത്. മൂന്ന് പേരടങ്ങുന്ന സംഘത്തെ ഏഴ് ദിവസത്തേക്ക്ബഹിരാകാശത്തേക്ക് അയക്കുന്നതാണ് പദ്ധതി. 10,000കോടി രൂപ ദൗത്യത്തിനായി കേന്ദ്രം ഇതിനോടകം അനുവദിച്ചിട്ടുണ്ട്. മലയാളിയായ ഡോ. ഉണ്ണികൃഷ്ണനാണ് ദൗത്യത്തിന്റെ ചുമതല. 30,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പ്രാരംഭ ഘട്ടത്തിൽ പരീക്ഷണ അടിസ്ഥാനത്തിൽ മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് ഇറക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. മനുഷ്യരില്ലാതെ 2020 ഡിസംബറിലും 2021 ജൂലൈയിലും രണ്ട് ദൗത്യങ്ങൾ പൂർത്തീകരിക്കും. ദൗത്യങ്ങൾക്കുള്ള ആദ്യ പരിശീലനം ഇന്ത്യയിലും രണ്ടാംഘട്ട പരിശീലനം റഷ്യയിലും നൽകും. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രദൗത്യമായ ചാന്ദ്രയാൻ-2 ഈ വ്രഷം ഏപ്രിലിൽ വിക്ഷേപിക്കും എന്നും ഐഎസ് ആർഒ അറിയിച്ചു. മാർച്ച് 25നും ഏപ്രിൽ അവസാനത്തിനുമിടക്ക് ദൗത്യം നടപ്പാക്കുമെന്നാണ് അറിയിച്ചതെങ്കിലും ഏപ്രിൽ പകുതിയിൽ നടപ്പാകുമെന്നാണ് കരുതുന്നതെന്നും ഐഎസ്ആർഒഒ ചെയർമാൻ ശിവൻ അറിയിച്ചു. ontent highlights:gaganyan in 2021


from mathrubhumi.latestnews.rssfeed http://bit.ly/2FokTBm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages