കണ്ണൂർ: തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായുള്ള കുടുംബയോഗങ്ങൾക്ക് മുഖ്യമന്ത്രി തുടക്കമിട്ടു. ധർമടത്തെ 22 കുടുംബയോഗങ്ങളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ചൊവ്വാഴ്ച അഞ്ചു കേന്ദ്രങ്ങളിൽ അദ്ദേഹം സംസാരിച്ചു. ബുധനാഴ്ച നാലു കേന്ദ്രങ്ങളിൽ പങ്കെടുക്കും. അടുത്തമാസം 19, 20 തീയതികളിൽ മറ്റു കേന്ദ്രങ്ങളിലും സംസാരിക്കും. ചൊവ്വാഴ്ച പടുവിലായി, പിണറായി, ധർമടം, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നിവിടങ്ങളിലായിരുന്നു പര്യടനം. എല്ലാ സ്ഥലത്തും സ്ത്രീകളുൾപ്പെടെയുള്ളവരുടെ വൻ പങ്കാളിത്തമായിരുന്നു. രാഷ്ട്രീയം പറയാതെ, വികസനത്തെക്കുറിച്ചു മാത്രമായിരുന്നു എല്ലായിടത്തും മുഖ്യമന്ത്രിയുടെ പ്രസംഗം. എൽ.ഡി.എഫ്. പ്രകടനപത്രിക കൃത്യമായി നടപ്പാക്കുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി സർക്കാരിന്റെ നേട്ടങ്ങൾ ഒന്നൊന്നായി എണ്ണിപ്പറഞ്ഞു. മലയോര ഹൈവേ, ദേശീയ ജലപാത, അതിവേഗ റെയിൽപ്പാത, ഗെയ്ൽ പൈപ്പ് ലൈൻ, അഴീക്കൽ തുറമുഖം തുടങ്ങി വിവിധ പദ്ധതികളെക്കുറിച്ചും സംസാരിച്ചു. സദസ്സിലിരിക്കുന്നവരിൽനിന്ന് അദ്ദേഹം നിവേദനങ്ങളും സ്വീകരിച്ചു. സർക്കാരിന്റെ നേട്ടങ്ങൾ സാധാരണക്കാരിലേക്കെത്തിക്കുകയാണ് ഈ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ലക്ഷ്യം. പിണറായിയിൽ ലൈഫ് ഭവനപദ്ധതിയിലുൾപ്പെട്ട വീടുകളുടെ താക്കോൽദാനവും അദ്ദേഹം നിർവഹിച്ചു. സി.പി.ഐ. സംസ്ഥാന എക്സി. അംഗം സി.എൻ. ചന്ദ്രനും യോഗങ്ങളിൽ പങ്കെടുത്തിരുന്നു. ബുധനാഴ്ച ചെമ്പിലോട്, പാറപ്രം, എരുവട്ടി, വേങ്ങാട് എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. Content Highlights:LDF Loksabha Election Campaign Started
from mathrubhumi.latestnews.rssfeed http://bit.ly/2AZZiMr
via
IFTTT
No comments:
Post a Comment