രാമക്ഷേത്ര നിർമാണം: നിലപാട് മയപ്പെടുത്തി ആർ.എസ്.എസ്. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

രാമക്ഷേത്ര നിർമാണം: നിലപാട് മയപ്പെടുത്തി ആർ.എസ്.എസ്.

ഡൽഹി: രാമക്ഷേത്ര നിർമാണത്തിൽ നിലപാട് മയപ്പെടുത്തി ആർ.എസ്.എസ്. അയോധ്യയിൽ രാം മന്ദിറിന്റെ നിർമാണം 2025 ഓടെ പൂർത്തിയാക്കണമെന്ന് ആർ എസ് എസ് നേതാവ് ഭയ്യാജി ജോഷി ആവശ്യപ്പെട്ടു.പ്രയാഗ് രാജിലെ കുംഭമേളയോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ്ഭയ്യാജി ജോഷിആർ എസ് എസ് നിലപാട് വ്യക്തമാക്കിയത്. 2025 ഓടെ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി കഴിഞ്ഞാൽ വരുന്ന 150 വർഷത്തോളം രാജ്യം പുരോഗതിയുടെ പാതയിലായിരിക്കുമെന്നും ഭയ്യാജി ജോഷി വ്യക്തമാക്കി.രാമക്ഷേത്രം ഇന്ത്യയുടെ പൊതു സ്വത്ത് എന്ന് നിലയിൽ ലോകരാഷ്ട്രങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാമക്ഷേത്ര നിർമ്മാണം പൂർത്തിയാക്കണമെന്ന സമ്മർദം കേന്ദ്രത്തിന് മേൽ ആർഎസ് എസ് ചെലുത്തില്ല എന്നാണ് പ്രസ്താവന നൽകുന്ന സൂചന. ബി ജെ പി കൺവെൻഷനിലടക്കം നരേന്ദ്രമോദിയും അമിത് ഷായും രാമക്ഷേത്രത്തിന്റെ കാര്യത്തിൽ നടത്തിയ പ്രസ്താവനകൾ ആർ എസ് എസി നെ തൃപ്തിപ്പെടുത്തിയ രീതിയിലായരുന്നു. എന്നാൽ സുപ്രീംകോടതിയിൽ നിന്നും അയോധ്യ കേസ് വിധി വരുന്നതുവരെ രാമക്ഷേത്ര നിർമാണ വിഷയത്തിൽ പ്രതികരിക്കില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതായിരിക്കും ആർ എസ് എസി നെ നിലപാട് മയപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് രാഷ്ടീയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. Content Highlights:Ram Temple; Construction Completed in 2025,bhaiyyaji-joshi, RSS, BJP


from mathrubhumi.latestnews.rssfeed http://bit.ly/2Rx0pxq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages