കൊല്ലം: കൊല്ലത്തുനിന്നും മയ്യനാട് റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മയ്യനാട് മുക്കം ഹലീമ മന്‍സിലില്‍ ഹലീമ ഹൈദര്‍ ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഏഴ് മണിക്ക് അപകടമുണ്ടായത്.
പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്ന് കരുതുന്നു. തിരുവനന്തപുരത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിലേക്ക് കയറാന്‍ പാളം മുറിച്ച് കടക്കവെ കൊല്ലം ഭാഗത്തേക്ക് വന്ന ജനശതാബ്ദി എക്‌സ്പ്രസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
മരിച്ച ഹലീമ ഹൈദരലി ഫസീല ദമ്പതികളുടെ മകളാണ്. പരവൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മ്മസിസ്റ്റായി ജോലിചെയ്യുകയായിരുന്നു.
from mangalam.com http://bit.ly/2MjyMSL
via IFTTT
No comments:
Post a Comment