കോഴിക്കോട്: മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുനിയമന വിവാദം വീണ്ടും ഉയര്‍ത്തി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. സിപിഎമ്മിനേയും മുഖ്യമന്ത്രിയേയും ജലീല്‍ ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്നും അതില്‍ ഭയന്നാണ് ഇതുവരെ അന്വേഷണം പ്രഖ്യാപിക്കാന്‍ പോലും സര്‍ക്കാര്‍ മടിക്കുന്നതെന്നും ഫിറോസ് ആരോപിച്ചു. ഇതു സംബന്ധിച്ച് കൃത്യമായ വിവരം യൂത്ത് ലീഗിന് ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ പുറത്തുവിടുമെന്നും ഫിറോസ് വ്യക്തമാക്കി.
കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബന്ധു നിയമന വിവാദത്തില്‍ വീണ്ടും പി.കെ. ഫിറോസ് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിഷയത്തില്‍ വിജിലന്‍സിന് പരാതി കൊടുത്ത് മൂന്നു മാസം കഴിഞ്ഞിട്ടും അന്വേഷണം പ്രഖ്യാപിച്ചിരുന്നില്ല. വിവരാവകാശ നിയമപ്രകാരം ഇതില്‍ വ്യക്തത തേടാന്‍ ശ്രമിച്ചപ്പോള്‍ പരാതി സര്‍ക്കാരിലേയ്ക്ക് അയച്ചുവെന്നാണ് വിജിലന്‍സ് നല്‍കിയ മറുപടിയെന്ന് ഫിറോസ് വെളിപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തയാറാവണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.
ന്യുനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷില്‍ ജനറല്‍മാനേജരായി കെ.ടി.ജലീല്‍ തന്റെ ബന്ധു അദീപിനെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചു വെന്നാണ് യൂത്ത് ലീഗ് നേരത്തെ ഉയര്‍ത്തിയ ആരോപണം. ഇതുവരെ സര്‍ക്കാര്‍ അന്വേഷണം പോലും പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ബന്ധു നിയമനത്തില്‍ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
from mangalam.com http://bit.ly/2MoavLa
via IFTTT
No comments:
Post a Comment