മാതാപിതാക്കളെയും കാമുകിയേയും പിഞ്ചുകുഞ്ഞിനെയും കൊന്ന മധ്യവയസ്‌കനെ പോലീസ് വകവരുത്തി; നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത് യു.എസില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

മാതാപിതാക്കളെയും കാമുകിയേയും പിഞ്ചുകുഞ്ഞിനെയും കൊന്ന മധ്യവയസ്‌കനെ പോലീസ് വകവരുത്തി; നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത് യു.എസില്‍

ഒറിഗണ്‍: അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല. ഒറിഗണില്‍ മാതാപിതാക്കളെയും കാമുകിയേയും അവരുടെ ഒമ്പതുമാസം പ്രായമുള്ള മകളെയും കൊലപ്പെടുത്തിയ 42കാരനെ പോലീസ് വെടിവച്ചുകൊന്നു. മാര്‍ക്ക് ലിയോ ഗ്രിഗോറി ഗാഗോ ആണ് ശനിയാഴ്ച രാത്രി കുടുംബത്തെ വകവരുത്തിയത്. മറ്റൊരു പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ വധിച്ചതെന്ന് €ാകമാസ് കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു.

കുടുംബത്തെ ഇയാള്‍ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടില്ല. വെടിയേറ്റ പാടുകള്‍ മൃതദേഹങ്ങളില്‍ ഇല്ലെന്ന് പോലീസ് ഓഫീസര്‍ ബ്രിയാന്‍ സെന്‍സന്‍ പറഞ്ഞു. മരണകാരണം പരിശോധിച്ചുവരികയാണ്. ഇവരുടെ വീട്ടില്‍ നിന്ന് വാളുകള്‍ അടക്കമുള്ള മാരകായുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

ജെറി ബ്രെമര്‍ (66), പമേല ബ്രെമര്‍ (64), ഷെയ്‌ന സ്വീറ്റര്‍ (31), ഒലിവിയ ഗാഗോ (9 മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. പോര്‍ട്ട്‌ലാന്‍ഡിന് 32 കിലോമീറ്റര്‍ തെക്കാണ് കൂട്ടക്കൊല നടന്ന വീട് സ്ഥിതി ചെയ്യുന്നത്.

ശനിയാഴ്ച രാത്രി 10.15 ഓടെ വീട്ടിലെ ഒരംഗം അയച്ച എമര്‍ജന്‍സി സന്ദേശത്തെ തുടര്‍ന്നാണ് പോലീസ് വീട്ടിലെത്തിയത്. സ്ഥലത്തെ കാഴ്ച അതി ഭീകരമായിരുന്നുവെന്ന് പോലീസ് പറയുന്നു. പോലീസ് എത്തുമ്പോള്‍ ഒരു സ്ത്രീയുടെ മൃതദേഹം വീടിനു പുറത്ത് കിടന്നിരുന്നു. കാമുകിയുടെ മുന്‍ ബന്ധത്തിലെ എട്ടുവയസ്സുള്ള മകളെ ഉപദ്രവിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗാഗോ. ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും പോലീസ് പറയുന്നു.

അനധികൃതമായി ആയുധം കൈവശം വച്ചതിന് കഴിഞ്ഞ വര്‍ഷം ഗാഗോയെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ നിന്നും ഇയാള്‍ തലയൂരിയത് എങ്ങനെയാണെന്ന് അറിയില്ലെന്നാണ് പോലീസ് ചീഫ് പറയുന്നത്.



from mangalam.com http://bit.ly/2W73TFN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages