മുംബൈ: ശിവസേനയെ തകർക്കാൻ ശേഷിയുള്ളവർ ഇതുവരെ ജനിച്ചിട്ടില്ലെന്ന് ശിവസേന തലവൻ ഉദ്ദവ് താക്കറെ. ശിവസേനയ്ക്കെതിരെ പ്രസ്താവനയുമായി രംഗത്തെത്തിയ ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷായ്ക്കുള്ള മറുപടിയായാണ് ഉദ്ദവിന്റെ പ്രതികരണം. മുംബൈയിൽ പൊതുയോഗത്തിൽ സംസാരിക്കവെയായിരുന്നു ഉദ്ദവിന്റെ പ്രസ്താവന. ശിവസേനയുടെ രാഷ്ട്രീയ യാത്രക്കിടെ നിരവധി തരംഗങ്ങൾ തങ്ങൾ കണ്ടിട്ടുണ്ടെന്നും ഉദ്ദവ് കൂട്ടിച്ചേർത്തു. മോദി തരംഗത്തെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഉദ്ദവിന്റെ പരിഹാസം. തിരഞ്ഞെടുപ്പ് പരിപാടിയുടെ ഭാഗമായി മാത്രം രാമക്ഷേത്ര വിഷയത്തെ ഉപയോഗിക്കുന്നവരെ തുറന്നുകാട്ടുകയാണ് ശിവസേന ചെയതത്. കോൺഗ്രസ് എങ്ങനെയാണ് രാമക്ഷേത്ര നിർമ്മാണത്തിന് തടസ്സം നിന്നത്. 2014 മുതൽ കോൺഗ്രസിന് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും ലോക്സഭയിലില്ല. സ്വന്തം മുന്നണിയിലുള്ള ചിലർ പോലും എതിർക്കുമ്പോൾ എങ്ങനെയാണ് ബി.ജെപി രാമക്ഷേത്രം നിർമ്മിക്കുകയെന്നും താക്കറെ ചോദിച്ചു. സഖ്യം ഉണ്ടാവുകയാണെങ്കിൽ ബി.ജെ.പി സഖ്യത്തെ വിജയിപ്പിക്കാനാവശ്യമായ ഇടപെടൽ നടത്തുമെന്നും അല്ലാത്തപക്ഷം മുൻ സഖ്യകക്ഷികളെ പോലും ബി.ജെ.പി പരാജയപ്പെടുത്തുമെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. ശിവസേനയുടെ പേരെടുത്ത് പറയതെ ശിവസേനയ്ക്ക് താക്കീത് നൽകുകയായിരുന്നു അമിത് ഷാ ചെയ്തത്. സമീപകാലത്ത് കടുത്ത മോദി വിരുദ്ധ ബി.ജെ.പി വിരുദ്ധ പ്രസ്താവനയുമായി ശിവസേന നേതാക്കൾ രംഗത്തെത്തിയതിനെ തുടർന്നായിരുന്നു ഷായുടെ മുന്നറിയിപ്പ്. content highlights:One Who Will Trounce Shiv Sena Yet to be Born says Uddhav Thackeray
from mathrubhumi.latestnews.rssfeed http://bit.ly/2CflJ02
via
IFTTT
No comments:
Post a Comment