ലണ്ടൻ: ബ്രിട്ടനിലെ ചിൽസ്റ്റോൺ ഗാർഡനിലെ ഭീമൻ കാണ്ടാമൃഗ പ്രതിമ മോഷണം പോയി. ഏകദേശം 680 കിലോയോളം ഭാരമുള്ള വെങ്കലത്തിൽ നിർമിച്ച പ്രതിമയാണ് കഴിഞ്ഞദിവസം മോഷ്ടിക്കപ്പെട്ടത്. ഇത്രയും ഭാരമേറിയ പ്രതിമ എങ്ങനെ കടത്തിക്കൊണ്ടുപോയെന്നതിനെക്കുറിച്ച് തുമ്പൊന്നും കിട്ടിയില്ലെങ്കിലും പോലീസ് അന്വേഷണം തുടരുകയാണ്. ചിൽസ്റ്റോൺ ഗാർഡനിലെ ഭീമൻ കാണ്ടാമൃഗ പ്രതിമ മോഷണം പോയെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസിനെ ബന്ധപ്പെടണമെന്നുമുള്ള കെന്റ് പോലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിമ മോഷണത്തെക്കുറിച്ച് പുറത്തറിയുന്നത്. തൊട്ടുപിന്നാലെ ഗാർഡൻ അധികൃതരും സംഭവം സ്ഥിരീകരിച്ചു. ഭാരമേറിയ പ്രതിമയായതിനാൽ ചുരുങ്ങിയത് അഞ്ചുപേരെങ്കിലും ചേർന്നാണ് പ്രതിമ മോഷ്ടിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഏതെങ്കിലും വലിയ ട്രക്കിലാവും ഇതുകൊണ്ടുപോയതെന്നും യന്ത്രസഹായത്തോടെയാകും പ്രതിമ വാഹനത്തിൽ കയറ്റിയതെന്നും പോലീസ് പറയുന്നു. ഇത്രയും വലിയ പ്രതിമയായതിനാൽ ഇത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെടുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മാത്രമല്ല, മോഷ്ടാക്കൾക്ക് പ്രതിമ കൈമാറ്റം ചെയ്യുന്നത് എളുപ്പമല്ലെന്നും അന്വേഷണസംഘം അനുമാനിക്കുന്നു. Content Highlights:giant hippo statue stolen from a garden in england
from mathrubhumi.latestnews.rssfeed http://bit.ly/2Rs7oYE
via
IFTTT
No comments:
Post a Comment