ശബരിമല യുവതീ പ്രവേശനം; പലയിടങ്ങളിലും പ്രതിഷേധം, ഗതാഗതം തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

ശബരിമല യുവതീ പ്രവേശനം; പലയിടങ്ങളിലും പ്രതിഷേധം, ഗതാഗതം തടഞ്ഞു

കോഴിക്കോട്: ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചതായുള്ള വാർത്ത പുറത്തുവന്നതിനെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധം. പ്രാദേശികമായി ചിലയിടങ്ങളിൽഹർത്താലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്നത് ശബരിമല തീർഥാടകരെയും ബാധിച്ചു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ ബിജെപി സമരപ്പന്തലിനു മുന്നിൽ സംഘർഷാവസ്ഥയുണ്ട്. ഇവിടെനൂറിലേറെ പ്രതിഷേധക്കാർ തടിച്ചുകൂടുകയും പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തു. മാധ്യമപ്രവർത്തകർക്കുനേരെ കൈയ്യേറ്റശ്രങ്ങളും നടന്നു. മാതൃഭൂമിസംഘത്തിന്റെ കാമറ തകർത്തു.സെക്രട്ടറിയേറ്റ് പരിസരത്തേക്ക് പ്രവേശിച്ച് മഹിളാമോർച്ച പ്രവർത്തകർ ശരണംവിളിച്ച് പ്രതിഷേധിച്ചു. കൊച്ചിയിൽ ഇടപ്പള്ളിയിൽ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു പ്രതിഷേധപ്രകടനങ്ങൾ നടന്നു. ദേവസ്വം ബോർഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പോലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് അയ്യപ്പ ഭക്തർ കാസർകോട് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നു. -ഫോട്ടോ: രാമനാഥ് ​പൈ. കൊല്ലം ജില്ലയിൽ പരവൂർ, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളിൽ ശബരിമല കർമസമിതി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകർ ബലംപ്രയോഗിച്ച് കട അടപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വഴിപാട് കൗണ്ടർ ബലംപ്രയോഗിച്ച് അടപ്പിച്ചു. കൊല്ലം നഗരത്തിൽ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാർ ബസ് യാത്രക്കാരനെ മർദ്ദിച്ചു. ഇതിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി. സനലിന് മർദ്ദനമേറ്റു. കാമറ പിടിച്ചുവാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രങ്ങളുടെ ഓഫീസുകൾ പൂട്ടിച്ചു. പത്തനാപുരത്തും പ്രതിഷേധമുണ്ട്. ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ കണ്ണൂരിൽ നടത്തിയ പ്രകടനം. -ഫോട്ടോ: സി. സുനിൽകുമാർ. ആലപ്പുഴ, അമ്പലപ്പുഴ, മാവേലിക്കര എന്നിവിടങ്ങളിലും പ്രതിഷേധപ്രകടനങ്ങളും റോഡ് ഉപരോധവും നടന്നു. കടകൾ വ്യാപകമായി അടപ്പിക്കുന്നുണ്ട്. തൃശ്ശൂരിൽ മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ ശബരിമല കർമസമിതി പ്രവർത്തകർ വാഹനങ്ങൾ തടയുകയും കടയടപ്പിക്കുകയും ചെയ്തു. സംഘപരിവാർ പ്രവർത്തകർ കാസർകോട്-മംഗളൂരു ദേശീയ പാത ഉപരോധിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. Content Highlights:conflicts in various parts of kerala, sabarimala women entry, hartal, BJP, RSS


from mathrubhumi.latestnews.rssfeed http://bit.ly/2F2RE7N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages