ജിഎസ്ടി നിരക്ക് 28 ശതമാനത്തിൽ നിന്നും 18 ശതമാനത്തിലേക്ക് കുറച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം നടപ്പായതോടെ ഷാവോമി എംഐ സ്മാർട് ടിവികളുടെ വിലകുറഞ്ഞു. എംഐ എൽഇഡി സ്മാർട് ടിവി 4എ (32 ഇഞ്ച്), എംഐ എൽഇഡി ടിവി 4സി പ്രോ (32ഇഞ്ച്), എംഐ എൽഇഡി ടിവി 4 എ പ്രോ (49 ഇഞ്ച് ) ഉൾപ്പടെയുള്ള മോഡലുകൾക്ക് വിലകുറഞ്ഞിട്ടുണ്ട്. 2000 രൂപയോളം വിലക്കിഴിവിലാണ് ഇപ്പോൾ ടിവികൾ വിൽക്കുന്നത്. എംഐ എൽഇഡി സ്മാർട് ടിവി 4എ (32 ഇഞ്ച്)- ഇപ്പോൾ വിൽക്കുന്നത് 12,499 രൂപയ്ക്കാണ്. നേരത്തെ 13999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് 1500 രൂപയാണ് കുറഞ്ഞത്. എംഐ എൽഇഡി ടിവി 4സി പ്രോ (32ഇഞ്ച്)- ഇപ്പോൾ വിൽക്കുന്നത് 13,999 രൂപയ്ക്കാണ്. 15,999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് വിലയിൽ 2000 രൂപയാണ് കുറവുണ്ടായത്. എംഐ എൽഇഡി ടിവി 4 എ പ്രോ (49 ഇഞ്ച് )- ഇപ്പോൾ 30,999 രൂപയ്ക്ക് ലഭ്യമാണ്. 31,999 രൂപ വിലയുണ്ടായിരുന്ന ടിവിയ്ക്ക് 1000 രൂപയാണ് കുറഞ്ഞത്. ഈ വിലക്കിഴിവ് പ്രഖ്യാപിച്ചുകൊണ്ടാണ് ഷാവോമി ആരാധകർക്ക് പുതുവത്സരാശംസകൾ നേർന്നത്. ജിഎസ്ടിയുടെ ഭാഗമായി 32 ഇഞ്ച് ടിവികൾക്ക് മാത്രമേ വിലകുറഞ്ഞിട്ടുള്ളൂ എന്നും 49 ഇഞ്ചിന്റെ എംഐ എൽഇഡി ടിവി 4 എ പ്രോയുടെ വിലകുറഞ്ഞത് അടുത്തിടെ പരിഷ്കരിച്ച ഡോളർ മോഡറേഷന്റെ ഭാഗമായാണെന്നും ഷാവോമി വ്യക്തമാക്കി. Content Highlights:Xiaomi Mi TV India price slashed by new GST rates
from mathrubhumi.latestnews.rssfeed http://bit.ly/2F1sjLA
via
IFTTT
No comments:
Post a Comment