നവോത്ഥാനത്തിന്റെ പേരില്‍ വഞ്ചിച്ചു; സര്‍ക്കാരിനെതിരെ പ്രിതീ നടേശന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

നവോത്ഥാനത്തിന്റെ പേരില്‍ വഞ്ചിച്ചു; സര്‍ക്കാരിനെതിരെ പ്രിതീ നടേശന്‍

കോഴിക്കോട്: രണ്ടാം നവോത്ഥാനമെന്ന പേരിൽ പിണറായി സർക്കാർ തങ്ങളെ വഞ്ചിച്ചതായി തോന്നുന്നുവെന്ന് എസ്.എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശൻ. വനിതാ മതിലിന്റെ പിറ്റേന്ന് പോലീസ് അകമ്പടിയോടെ രണ്ട് യുവതികൾ ശബരിമലയിൽ ദർശനം നടത്തിയതിൽ ഞാൻ നിരാശയാണെന്നും അവർ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. എസ്എൻഡിപി യോഗം വിശ്വാസികൾക്കൊപ്പമാണ്. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇക്കാര്യം ആവർത്തിച്ച് പറഞ്ഞതാണ്. ക്ഷേത്ര ആചാരങ്ങൾ പിന്തുടരുന്ന സമുദായമാണ് ഞങ്ങളുടേത്. ശ്രീനാരായണ ഗുരുധർമ്മത്തിൽ പിന്തുടരുന്നവരാണ് ഞങ്ങൾ. മാസമുറയുണ്ടായാൽ സ്ത്രീകൾ ഏഴ് ദിവസത്തിന് ശേഷം ശുദ്ധി വരുത്തിയതിന് ശേഷമേ അമ്പലത്തിൽ പ്രവേശിക്കാവൂ എന്നാണ് ഗുരുസ്മൃതിയിൽ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ആർത്തവ സമയത്ത് ഉപയോഗിച്ച എല്ലാ വസ്തുക്കളും ശുദ്ധി വരുത്തണമെന്നാണ് ഗുരുദേവൻ പറഞ്ഞിരിക്കുന്നതെന്നും അവർ പറഞ്ഞു. കോടതി വിധി ഞങ്ങൾ വിശ്വാസികളെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണ്. പ്രതിഷേധത്തിൽ ഞങ്ങളുടെ കുട്ടികളെ പങ്കെടുപ്പിക്കാൻ ആഗ്രഹിക്കാത്തതിനാലാണ് പുനഃപരിശോധനാ ഹർജി നൽകാൻ തീരുമാനിച്ചത്. ഞങ്ങളുടെ സമുദായത്തിൽപ്പെട്ട യുവാക്കൾ പ്രതിഷേധത്തിന്റെഭാഗമായിട്ടുണ്ട്. പ്രതിഷേധത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ ജയിലിൽ കഴിയുന്നവരും പോലീസ് നടപടികൾ നേരിടുന്നവരും ഞങ്ങളുടെ സമുദായക്കാരാണ്. എസ്എൻഡിപി യോഗത്തിന്റെ പേരിൽ കുട്ടികൾ പ്രതിഷേധത്തിനിറങ്ങുന്നത് ജനറൽ സെക്രട്ടറിക്ക് താത്പര്യമില്ലായിരുന്നു. അക്രമം ഒന്നിനും ഒരു പരിഹാരമല്ല. എല്ലാ പാർട്ടിയിലും അംഗ്വതമുള്ളവർ എസ്എൻഡിപി യോഗത്തിലുണ്ട്. സിപിഎം,കോൺഗ്രസ്, ബിജെപി ഇവരെ കൂടാതെ നക്സലുകൾ വരെയുണ്ടെന്നും അവർ പറഞ്ഞു. വനിതാ മതിൽ ശബരിമലയുമായി ബന്ധപ്പെട്ടിട്ടുള്ളതല്ലെന്ന് ഞങ്ങൾ നേരത്തെ തന്നെ പറഞ്ഞിരുന്നു. കേരളത്തിന്റെ സാമൂഹിക മൂല്യങ്ങളും നവോത്ഥാന സന്ദേശങ്ങളും ഉയർത്തിപ്പിടിക്കാനാണ് വതിതാമതിലുയർത്തിയത്. അതിന്റെ പ്രതിജ്ഞയിൽ ശബരിമലയെ കുറിച്ച് ഒരു വാക്കെങ്കിലും ഉണ്ടായിരുന്നെങ്കിൽ പങ്കെടുക്കാതെ മടങ്ങുമായിരുന്നുവെന്നും പ്രീതി നടേശൻ പറഞ്ഞു. Content Highlights:Preethi Natessan,SNDP,sbarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2QmFebX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages