യുദ്ധത്തിന് സജ്ജരാകാന്‍ സൈന്യത്തിന് നിര്‍ദ്ദേശം, യുഎസ്സിന് മുന്നറിയിപ്പുമായി ചൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 5, 2019

യുദ്ധത്തിന് സജ്ജരാകാന്‍ സൈന്യത്തിന് നിര്‍ദ്ദേശം, യുഎസ്സിന് മുന്നറിയിപ്പുമായി ചൈന

ഷാങ്ഹായ്: ഏതുസമയത്തും ഒരു യുദ്ധത്തിന് സജ്ജരായിരിക്കാൻ സൈന്യത്തിന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ നിർദ്ദേശം. വെള്ളിയാഴ്ച ഉന്നത സൈനിക നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യുദ്ധസജ്ജരാകാൻ ഷി ജിൻപിങ് നിർദ്ദേശം നൽകിയിരിക്കുന്നത്. ദക്ഷിണ ചൈനാ കടൽ, തായ്വാൻ, വ്യാപാരം തുടങ്ങി നിരവധി വിഷയങ്ങളിൽ അമേരിക്കയുമായി തർക്കം തുടരുന്നതിനിടെയാണ് ചൈനീസ് പ്രസിഡന്റിന്റെ വിവാദ നിർദ്ദേശം. ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈന നേരിടുന്ന വെല്ലുവിളികൾ വർധിച്ചിരിക്കുകയാണെന്നും അതിനാൽ സായുധ സേനകൾ തയ്യാറായി ഇരിക്കണമെന്നുമാണ് ഷി ജിൻപിങ് സൈനിക മേധാവികളോട് നിർദ്ദേശിച്ചിരിക്കുന്നത്. ചൈനയുടെ സെൻട്രൽ മിലിട്ടറി കമ്മീഷന്റെ ചെയർമാൻ കൂടിയാണ് ഷി ജിൻപിങ്. പുതിയ കാലത്തിനനുസരിച്ചുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കണമെന്നും ഏതുസമയത്തും യുദ്ധത്തിന് സജ്ജരായിരിക്കണമെന്നും ഷി ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്. നൂറ്റാണ്ടിലെ ഏറ്റവും വലയ മാറ്റങ്ങൾക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും, വികസനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചൈനയെ സംബന്ധിച്ച് നിർണായക സമയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളെ നേരിടാനും പുതിയ യുദ്ധ തന്ത്രങ്ങൾ ഒരുക്കണമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. Content Highlights:Chinese President Xi Jinping Tells Army To Be Battle-Ready


from mathrubhumi.latestnews.rssfeed http://bit.ly/2VsTeEW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages