തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തിയ എസ്.പി ചൈത്ര തെരേസാ ജോണിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടി ഓഫീസുകള്‍ റെയ്ഡിന് വിധേയമാക്കാറില്ല. പാര്‍ട്ടികള്‍ അന്വേഷണവുമായി സഹകരിക്കാറുണ്ട്. പൊതുപ്രവര്‍ത്തനത്തെ മാനിക്കണം. പ്രവര്‍ത്തകരെ ഇകഴ്ത്തിക്കാട്ടാനായിരുന്നു പരിശോധനയെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടിയായി പറഞ്ഞു.
റെയ്ഡ് നടത്തിയ എസ്.പിക്കെതിരെ നടപടി എടുത്താല്‍ അത് സേനയുടെ ആത്മവീര്യത്തെ തകര്‍ക്കുന്നതൊണെന്നും റെയ്ഡ് നിയമപരമാണെന്നും സബ്മിഷന്‍ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നടപടിയെടുത്താല്‍ അത് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.
എന്നാല്‍ ഈ വാദം മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. നമ്മുടെ നാട്ടില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളില്‍ ഇത്തരത്തിലുള്ള പരിാേശധനകള്‍ നടത്താറില്ല. ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളിലൊന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സ്വതന്ത്രമായ പ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം. അത്തരം സ്ഥാപനങ്ങളെ സംരക്ഷിച്ച് കൊണ്ടുപോകുക എന്നത് പോലീസിന്റെ ചുമതലയാണ്.
പോലീസ് അന്വേഷണത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാക്കളാണെങ.കിലും സഹകരിക്കാറുണ്ട്. പൊതു പ്രവര്‍ത്തനത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ജനാധിപത്യസമൂഹത്തിന്റെ ഭാഗമാണ്. അതിന് കോട്ടം തട്ടുന്ന നടപടി ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തകരെ ഇകഴ്ത്തികാണിക്കാനുള്ള പ്രവണത ചില സ്ഥാപിത താത്പര്യക്കാരുടെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. അത്തരം പ്രവണതകളില്‍ ചിലര്‍ പെട്ടുപോകുന്ന സാഹചര്യവുമുണ്ട്. ഇത്തരം കാഴ്ചപ്പാടുകളെ തിരുത്തിക്കൊണ്ടുമാത്രമേ ജനാധിപത്യസമൂഹത്തിന് മുന്നോട്ടു പോകാനാവൂ.
സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടത്തിയ പരിശോധനയെ ഇത്തരം ഒരു സമീപനത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. അവിടെ നടന്ന പരിശോധനയുമായി ബന്ധപ്പെട്ട് ഒരു പരാതി സി.പി.എം ജില്ലാ സെക്രട്ടറി നല്‍കിയിട്ടുണ്ട്. സ്വാഭാവികമായും രാഷ്ട്രീയ പാര്‍ട്ടികളുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ നല്‍കുന്ന പരാതി ഗൗരവകരമായി പരിശോധിക്കുക എന്നത് ജനാധിപത്യ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ കടമയാണ്. അതുകൊണ്ടാണ് ഈ പരാതി സംബന്ധിച്ച് അന്വേഷണം നടത്താന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mangalam.com http://bit.ly/2S9B8sN
via IFTTT
No comments:
Post a Comment